search

മജ്ജ മാറ്റിവയ്ക്കൽ; സഹായം തേടി ഒൻപതാം ക്ലാസ് വിദ്യാർഥി

Chikheang 1 hour(s) ago views 257
  



അഞ്ചാലുംമൂട്∙ തൃക്കടവൂർ മതിലിൽ കല്ലൂർവിള കിഴക്കതിൽ വിജയകുമാറിന്റെയും ധന്യയുടെയും മകൻ വിദ്യാർഥിയായ നന്ദകുമാറിന് ഇനി ജീവിക്കാൻ സുമനസ്സുകളുടെ സഹായം വേണം. രക്താർബുദ ബാധിതനായ നന്ദകുമാറിന് അടിയന്തരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. അഞ്ചാലുംമൂട് ഗവ. എച്ച്എസ്എസിലെ 9-ാം ക്ലാസ് വിദ്യാർഥിയാണ്. ഓഗസ്റ്റ് 11 മുതൽ ആർസിസിയിൽ ചികിത്സയിലാണ്. ഇതുവരെ 3 കീമോ എടുത്തു. എന്നാൽ രോഗാവസ്ഥയിൽ മാറ്റം ഉണ്ടായില്ല. തുടർന്ന് രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനായി ചികിത്സ ആരംഭിച്ചു. 5 ലക്ഷം രൂപ വില വരുന്ന 2 ഇൻജക്‌ഷനുകൾ എടുത്ത ശേഷം മജ്ജ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

സ്കൂൾ വഴിയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിരിച്ചു നൽകിയതും വസ്തു വകകൾ വിറ്റ് ലഭിച്ച തുകയും ചേർത്ത് ആദ്യ കുത്തിവയ്പിനുള്ള 5 ലക്ഷം രൂപ ആശുപത്രിയിൽ അടച്ചു. അടുത്ത മാസം രണ്ടാമത്തെ കുത്തിവയ്പ് എടുത്ത ശേഷം ഉടൻ തന്നെ ശസ്ത്രക്രിയ നടത്തണം. സ്വകാര്യ ആശുപത്രികളിൽ മാത്രമുള്ള ശസ്ത്രക്രിയയ്ക്ക് മാത്രമായി 70 ലക്ഷം വേണം. കൂടാതെ ‍ ദാതാവിനെയും കണ്ടെത്തണം.

അടുത്ത ഇൻജക്‌ഷന് ആവശ്യമായ തുക പോലും കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിലാണ് വിജയകുമാറും ധന്യയും. കൂലിപ്പണിക്കാരനായ വിജയകുമാറിന്റെ ഏക വരുമാനത്തിലാണു മാതാപിതാക്കൾ ഉൾപ്പെടുന്ന 5 അംഗ കുടുംബം ജീവിച്ചിരുന്നത്. ആകെ ഉണ്ടായിരുന്ന ഒന്നര സെന്റ് വസ്തുവും പണയപ്പെടുത്തി. വിജയകുമാറിന്റെ പേരിൽ തേവള്ളി എസ്ബിഐ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 44710061877

IFSC: SBIN0013314
G/pay NO. 9947818396. English Summary:
Blood cancer treatment is urgently needed for Nandakumar, a young student battling leukemia. He requires a bone marrow transplant, and fundraising efforts are underway to cover the substantial medical costs. The family needs immediate support to save his life.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160313