search

പുട്ടിന് അത്താഴവിരുന്ന്: ഖർഗെയ്ക്കും രാഹുലിനും ക്ഷണമില്ല; തരൂരിനെതിരെ കോൺഗ്രസ്

Chikheang 1 hour(s) ago views 932
  



ന്യൂഡൽഹി ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു രാഷ്ട്രപതിഭവനിൽ നൽകിയ ഔദ്യോഗിക അത്താഴവിരുന്നിലേക്കു പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും ക്ഷണിച്ചിട്ടില്ലെന്നു കോൺഗ്രസ്. ക്ഷണം സ്വീകരിച്ച ശശി തരൂരിനെതിരെയും പാർട്ടി രംഗത്തെത്തി.

  • Also Read വിമാനം വൈകൽ, റദ്ദാക്കൽ: നഷ്ടപരിഹാരം ഇങ്ങനെ   


‘ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളെ അത്താഴവിരുന്നിലേക്കു ക്ഷണിച്ചിട്ടുണ്ടോയെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ട്. രണ്ടു നേതാക്കളെയും ക്ഷണിച്ചിട്ടില്ല’ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോടു വിശദീകരിച്ചു. സർക്കാർ ദിവസേന പ്രോട്ടോക്കോൾ ലംഘിക്കുകയും ജനാധിപത്യ തത്വങ്ങളിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുകയാണെന്നു കോൺഗ്രസ് വക്താവ് പവൻ ഖേരയും വിമർശിച്ചു. ‘ശശി തരൂരിനു ക്ഷണം ലഭിച്ചിട്ടുണ്ടല്ലോ’ എന്ന ചോദ്യം ഉയർന്നപ്പോഴാണ് അദ്ദേഹം  പരിഹസിച്ചത്.

‘പാർട്ടിയിലെ നമ്മുടെ നേതാക്കൾക്കു ക്ഷണം ലഭിക്കാതിരിക്കുകയും നമ്മളെ ക്ഷണിക്കുകയുമാണെങ്കിൽ മനഃസാക്ഷിയോടു ചോദിക്കുകയും മനഃസാക്ഷിയനുസരിച്ചു പ്രവർത്തിക്കുകയും വേണം. ക്ഷണിക്കുന്നതിലും ക്ഷണിക്കാതിരിക്കുന്നതിലും രാഷ്ട്രീയം കളിച്ചിട്ടുണ്ട്. അത്തരമൊരു ക്ഷണം സ്വീകരിക്കുന്നവരുടെ മേലും സംശയത്തിന്റെ നിഴലുണ്ട്’– പവൻ ഖേര പറഞ്ഞു.
    

  • കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വിദേശകാര്യവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതിയുടെ ചെയർമാനെ ഇത്തരം വിരുന്നുകളിലേക്കു പതിവായി ക്ഷണിച്ചിരുന്ന കാലമുണ്ടായിരുന്നെന്നും എന്നാൽ കുറേക്കാലമായി ഇതില്ലായിരുന്നെന്നും നേരത്തെ ശശി തരൂർ പ്രതികരിച്ചിരുന്നു. ഇതു ‘വീണ്ടും പുനരാരംഭിച്ചിരിക്കുന്നു. എനിക്കു ക്ഷണം ലഭിച്ചു, തീർച്ചയായും ഞാൻ പോകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിനു ക്ഷണം ലഭിക്കാത്തതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു വിശദീകരണം. English Summary:
Congress vs. Tharoor: Rift Over Putin Dinner as Kharge and Rahul Are Snubbed
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160295