കൊല്ലം ∙ മണ്ണിന്റെ ഘടന അറിയാവുന്ന നാട്ടുകാർ ദേശീയപാത നിർമാണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ പറഞ്ഞു; ഇതു ശാശ്വതമല്ല, തകരും. ദേശീയപാതയുടെ ഇരുവശത്തും പോളയിൽ ഏലാ (വയൽ) ആണ്. ദുർബലമായ മണ്ണുള്ള ചാത്തന്നൂർ പോളച്ചിറ ഏലായുടെ മണ്ണിന്റെ ഘടനയാണ് ഇവിടെയും. മൈലക്കാട് ഇറക്കത്തിൽ അപകടം പതിവായതിനെത്തുടർന്നു 3 പതിറ്റാണ്ടു മുൻപ് റോഡ് ഉയർത്തി നിർമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനുവേണ്ടിയിട്ട മണ്ണ് സ്ഥലം അനുയോജ്യമല്ലെന്നു കണ്ടു പിന്നീടു നീക്കംചെയ്തിരുന്നു. ഈ ചരിത്രമള്ള സ്ഥലത്ത് കാര്യമായ മണ്ണു പരിശോധന നടത്താതെയാണ് ആറുവരിപ്പാതയും റോഡിനു കുറുകെയുള്ള കൈത്തോടിന്റെ കലുങ്കും നിർമിച്ചത്.
Also Read കൊല്ലം കൊട്ടിയത്ത് നിർമാണത്തിലുള്ള ദേശീയപാത തകർന്നു; സർവീസ് റോഡ് വിണ്ടുകീറി, വാഹനങ്ങൾ കുടുങ്ങി
പഴയ ദേശീയപാതയുടെ ഭാഗമായി വർഷങ്ങൾക്കു മുൻപു കലുങ്കു നിർമിച്ചതു തേക്കിൻകട്ട താഴ്ത്തിയാണ്. അടിയിൽ ചേറുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് ആറുവരിപ്പാതയുടെ നിർമാണം. മണ്ണിന്റെ ഘടനയെക്കുറിച്ചു കരാറുകാരോടു പറഞ്ഞപ്പോൾ ആവശ്യമായ പരിശോധന നടത്തിയാണു നിർമാണമെന്നായിരുന്നു മറുപടി. പാത 10 മാസം തികയ്ക്കില്ലെന്നും ചില നാട്ടുകാർ അന്നു മുന്നറിയിപ്പു നൽകി.
ചെലവു ചുരുക്കലിന്റെ ഭാഗമായുള്ള നടപടികളാണു ദേശീയപാത 66ലെ ദുരന്തങ്ങൾക്കു കാരണമെന്നാണു മറ്റൊരു വിലയിരുത്തൽ. മേൽപാലത്തിനു പകരം മണ്ണിട്ടു റോഡ് ഉയർത്തുമ്പോൾ കോടികളാണു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ)ക്കു ലാഭം. ജംക്‌ഷനുകളിലും മറ്റും മേൽപാലം വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും എൻഎച്ച്എഐ അലൈൻമെന്റ് മാറ്റാൻ തയാറായില്ല. കരാറെടുത്ത കമ്പനികൾ മണ്ണുറപ്പിക്കൽ പോലുള്ള പണികൾക്ക് ഉപകരാർ കമ്പനികളെ വച്ചു.
കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
MORE PREMIUM STORIES
ചതുപ്പായിരുന്ന സ്ഥലത്താണു ദേശീയപാത നിർമിച്ചിരിക്കുന്നത്. ഓരോ അടരുകളായി മണ്ണ് ഉറപ്പിച്ച്, പരിശോധിച്ച ശേഷമേ അടുത്ത ഘട്ടം മണ്ണിടാൻ പാടുള്ളൂ. എന്നാൽ, ഇവിടെ അതു പാലിച്ചിട്ടില്ലെന്നാണു വിലയിരുത്തൽ. മണ്ണിന്റെ ലഭ്യതക്കുറവ് നിർമാണത്തെ ബാധിച്ച ഘട്ടത്തിലാണ് അഷ്ടമുടിക്കായലിൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി എടുത്ത ചെളി പാതയ്ക്കായി ഉപയോഗിച്ചത്. തീർത്തും ദുർബലമായ ചെളിമണ്ണാണ് അപകട കാരണമെന്നും നാട്ടുകാർ പറയുന്നു. ദേശീയപാതയുടെ തകർന്ന ഭാഗം പൊളിച്ചു നീക്കി തൂണുകൾ നിർമിച്ചു ഫ്ലൈ ഓവർ നിർമിക്കണം എന്ന ആവശ്യം ശക്തമാണ്. ജി.എസ്.ജയലാൽ എംഎൽഎ ഇക്കാര്യം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. English Summary:
National Highway 66 collapse in Kollam is due to the poor soil structure and construction flaws: This has caused significant damage and raised concerns about the cost-cutting measures during construction. Residents are now advocating for a flyover to replace the damaged section of the highway to prevent future accidents.