ലാഗസ്∙ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 67 വയസ്സുകാരൻ അറസ്റ്റിൽ. ബ്രസീലിയൻ സംസ്ഥാനമായ സാന്താ കാറ്ററീനയിലെ ലാഗസ് നഗരത്തിലെ ഷോപ്പിങ് മാളിൽ സാന്താക്ലോസ് വേഷമിട്ട് അതിഥികളെ സ്വീകരിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 27ന് മാളിലൂടെ കൈവിലങ്ങണിയിച്ച് ഇയാളെ പൊലീസുകാർ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
- രാത്രി വൈകി ജോലി: ഇന്ത്യക്കാരൻ ശല്യമെന്ന് സാൻ ഫ്രാൻസിസ്കോയിലെ താമസക്കാർ, പിന്തുണച്ച് എയർബിഎൻബി US News
- \“അദ്ഭുതം! പടച്ചോൻ നൽകിയ സമ്മാനം\“: യുഎഇ ദേശീയദിനത്തിൽ പിറന്ന ഇരട്ടിമധുരം; കുഞ്ഞുങ്ങൾക്ക് \“മക്ക\“ എന്നും \“ഉമർ\“ എന്നും പേര് Gulf News
മുൻപ് നടന്ന സംഭവത്തിൽ കഴിഞ്ഞ കുറേ മാസങ്ങളായി ചൈൽഡ് പ്രൊട്ടക്ഷൻ പൊലീസ് ഡിവിഷൻ പ്രതിയെ അന്വേഷിച്ച് വരികയായിരുന്നു. ഷോപ്പിങ് സെന്ററിൽ പ്രതിയെ കണ്ടെത്തിയതിനെ തുടർന്ന് കരുതൽ അറസ്റ്റ് വാറന്റ് പ്രകാരമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുറ്റകൃത്യം ഷോപ്പിങ് സെന്ററിനുള്ളിൽ വെച്ച് നടന്നവയല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസ് ജുഡീഷ്യൽ രഹസ്യാത്മകതയിൽ (Judicial Confidentiality) തുടരുന്നതിനാൽ ആരോപണങ്ങളുടെ കൂടുതൽ വിശദാംശങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിന് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. പ്രതിയുടെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.
അറസ്റ്റിനെ തുടർന്ന് 67കാരനുമായുള്ള കരാർ അവസാനിപ്പിച്ചതായി ഷോപ്പിങ് സെന്റർ പ്രസ്താവനയിൽ അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് മാൾ അധികൃതർ അറിയിച്ചു. English Summary:
Child abuse case: A 67-year-old man dressed as Santa Claus was arrested in Lages, Brazil, on allegations of sexually abusing a minor. The arrest followed an investigation by the Child Protection Police Division, and the suspect is now in custody. |