search

ക്രിസ്മസിന് 24 ദിവസം മുൻപേ ടിക്കറ്റ് തീർന്നു; ബെംഗളൂരു– എറണാകുളം വന്ദേഭാരതിൽ 16 കോച്ച് വേണം

deltin33 1 hour(s) ago views 429
  



ബെംഗളൂരു ∙ ഡിസംബർ പിറന്നപ്പോൾ തന്നെ കെഎസ്ആർ ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ ക്രിസ്മസ് ദിന ബുക്കിങ് പൂർത്തിയായി. ക്രിസ്മസിന് 24 ദിവസം ബാക്കിനിൽക്കെ ടിക്കറ്റ് തീർന്നതിനാൽ നിലവിലെ 8 കോച്ച് 16 ആക്കണമെന്ന ആവശ്യം ശക്തമാണ്. വെയ്റ്റ് ലിസ്റ്റ് പരിധി പിന്നിട്ടതോടെ 20, 25 ദിവസങ്ങളിൽ ടിക്കറ്റെടുക്കാനാകില്ല. 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ചെയർകാറിലെ വെയ്റ്റ് ലിസ്റ്റ് 100 കടന്നു.

എറണാകുളത്ത് നിന്നുള്ള മടക്ക സർവീസിൽ 28, ജനുവരി 4 ദിവസങ്ങളിലെ ബുക്കിങ്ങും നിർത്തി. കഴിഞ്ഞ മാസം 11ന് പതിവ് സർവീസ് ആരംഭിച്ച ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ ആദ്യ ദിനം മുതൽ ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നിരുന്നു. കെഎസ്ആർ ബെംഗളൂരു–വന്ദേഭാരത് എക്സ്പ്രസ് (26651) രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50നു എറണാകുളം ജംക്‌ഷനിലെത്തും. എറണാകുളം –ബെംഗളൂരു വന്ദേഭാരത് (26652) 2.20നു പുറപ്പെട്ട് രാത്രി 11ന് ബെംഗളൂരുവിലെത്തും. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
  

600 പേർക്ക് മാത്രം അവസരം
ഒറ്റ റേക്ക് ഉപയോഗിച്ചാണ് സർവീസ്. 7 ചെയർകാറും ഒരു എക്സിക്യുട്ടീവ് ചെയർകാറും ഉൾപ്പെടെയുള്ള വന്ദേഭാരതിൽ 600 പേർക്കേ യാത്ര ചെയ്യാൻ അവസരമുള്ളൂ. 16 കോച്ചുകളായി കൂട്ടിയാൽ ഒരു വശത്തേക്ക് 1200 പേർക്ക് യാത്ര ചെയ്യാം. ദക്ഷിണ പശ്ചിമ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള വന്ദേഭാരത് എക്സ്പ്രസുകളിൽ വരുമാനത്തിലും ഈ ട്രെയിൻ മുന്നിലാണ്.

വിമാനയാത്രയ്ക്കും കൊള്ള നിരക്ക്
ക്രിസ്മസ്, പുതുവർഷ അവധി തിരക്കിനെ തുടർന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ചാര്ഡജും കുതിച്ചുയരുന്നു. ഡിസംബർ 20 മുതൽ ജനുവരി ആദ്യവാരം വരെ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് 15,000–19000 രൂപവരെയും തിരുവനന്തപുരത്തേക്ക് 11000–18000 രൂപയും കോഴിക്കോട്ടേക്ക് 11000–16000 രൂപയും കണ്ണൂരിലേക്ക് 10000–12000 രൂപയുമാണ് നിരക്ക്.

എറണാകുളം ഇന്റർസിറ്റി നാളെ മുതൽ എക്സ്പ്രസ്
ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് നാളെ മുതൽ എക്സ്പ്രസ് സർവീസായി മാറും. നമ്പറിലും ടിക്കറ്റ് ചാർജിലും മാറ്റമുണ്ട്. ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന്റെ നമ്പർ 16377, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റിയുടേത് 16378 എന്നിങ്ങനെയാകും. സെക്കൻഡ് സിറ്റിങ്ങിൽ 205 രൂപയും എസി ചെയർകാറിൽ 740 രൂപയുമാണ് പുതിയ ടിക്കറ്റ് ചാർജ്. നിലവിൽ ഇത് 220 രൂപയും 790 രൂപയുമാണ്. ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറിൽ 55 കിലോമീറ്ററിൽ താഴെയായതിനാലാണ് സൂപ്പർഫാസ്റ്റിൽ നിന്ന് എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നതിന് റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്. കെഎസ്ആർ ബെംഗളൂരു സ്റ്റേഷൻ യാർഡ് നവീകരണത്തിന്റെ ഭാഗമായി നിലവിൽ ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നാണ് ഇന്റർസിറ്റി പുറപ്പെടുന്നതും സർവീസ് അവസാനിപ്പിക്കുന്നതും. ജനുവരി 16 മുതൽ ട്രെയിനിന്റെ കെഎസ്ആർ ബെംഗളൂരുവിൽ നിന്നുള്ള സർവീസ് പുനരാരംഭിക്കും.

കർണാടക ആർടിസി പമ്പയിൽനിന്ന്
നിലയ്ക്കലിൽനിന്നു പുറപ്പെട്ടിരുന്ന കർണാടക ആർടിസിയുടെ ബെംഗളൂരുവിലേക്കുള്ള ശബരിമല സ്പെഷൽ പമ്പയിൽനിന്ന് സർവീസ് ആരംഭിച്ചു. പമ്പയിൽ പാർക്കിങ് അനുവദിച്ചതോടെ തീർഥാടകർക്ക് ഇവിടെനിന്ന് നേരിട്ട് ബസിൽ കയറാം. English Summary:
Vande Bharat Express booking from Bangalore to Ernakulam is full for Christmas. The high demand shows a need for more coaches and better connectivity for Kerala travelers during peak seasons. This also impacts flight ticket prices and changes to Intercity Express routes.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469758