കൽപറ്റ ∙ ഉരുൾപൊട്ടൽ ദുരന്തഭൂമിയായ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വോട്ടർമാരെ തേടിയുള്ള നെട്ടോട്ടത്തിലാണു സ്ഥാനാർഥികൾ. ഉരുൾ ദുരന്തത്തെ അതിജീവിച്ചവരെല്ലാം പലയിടങ്ങളിലേക്കായി താമസം മാറ്റിയതോടെ ഇവരെത്തേടി മേപ്പാടി പഞ്ചായത്തും ജില്ലാ അതിർത്തിയും കടന്ന് 33 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ ചേരമ്പാടിയിലേക്കും സ്ഥാനാർഥികൾ വോട്ടിനായി ഓടണം.
Also Read തോടിന് അക്കരെയും ഇക്കരെയുമായി വിയറ്റ്നാമും കംബോഡിയയും; ഇവിടെ പാറിക്കളിക്കുന്നത് മൂന്ന് പാർട്ടി കൊടികൾ
ചൂരൽമലയിൽനിന്ന് 154 കിലോമീറ്റർ അകലെ പാലക്കാട് മുണ്ടൂരിൽ വാടകവീട്ടിൽ കഴിയുന്ന ദുരന്തബാധിതരുമുണ്ട്. വയനാട്ടിൽത്തന്നെ 54 കിലോമീറ്റർ അകലെ പുൽപള്ളി, 52 കിലോമീറ്റർ അകലെ മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലും ചൂരൽമലയിലെ വോട്ടർമാർ താമസിക്കുന്നു.
മേപ്പാടി പഞ്ചായത്തിലെ 11–ാം വാർഡായ മുണ്ടക്കൈ-ചൂരൽമലയിൽ 2 ബൂത്തുകളിലായി 2336 വോട്ടർമാരാണുള്ളത്. ഇതിൽ ആയിരത്തിലധികം പേരും നിലവിൽ വാർഡിനു പുറത്താണു താമസം. 980 കുടുംബങ്ങളുണ്ടായിരുന്ന ചൂരൽമല വാർഡിൽ നിലവിലുള്ളത് 270 കുടുംബങ്ങൾ മാത്രം. ദുരന്തത്തിനു ശേഷം നടന്ന വാർഡ് വിഭജനത്തിൽ ഇരുവാർഡുകളും കൂട്ടിച്ചേർത്ത് മുണ്ടക്കൈ-ചൂരൽമല എന്നാക്കി പുനർനിർണയിക്കുകയായിരുന്നു.
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
10–ാം വാർഡായ അട്ടമലയിലും ആൾത്താമസമില്ലാത്ത സ്ഥിതിയാണ്. 825 പേർ വോട്ടർ പട്ടികയിലുണ്ടെങ്കിലും താമസമുള്ളതു അട്ടമല വാർഡിന്റെ ഭാഗമായ ചൂരൽമലയോടു ചേർന്നുള്ള കുറച്ചു കുടുംബങ്ങൾ മാത്രം. കഴിഞ്ഞ ലോക്സഭാ ഉപ തിരഞ്ഞെടുപ്പു കാലത്ത് പോളിങ് ദിനത്തിൽ ചൂരൽമലയിലെ വോട്ടർമാർക്കായി മേപ്പാടിയിലെ പോളിങ് ബൂത്തുകളിലേക്കു കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തിയിരുന്നു.
മുന്നണി പ്രവർത്തകരും വാഹനസൗകര്യം ഏർപ്പെടുത്തി. ഇക്കുറിയും പരമാവധി വോട്ടർമാരെ എത്തിക്കാനാണു നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളിൽ യുഡിഎഫിനായിരുന്നു വിജയം. English Summary:
Local Body Election: Displaced voters from Wayanad\“s landslide-hit Mundakkai and Chooralmala areas are posing a significant challenge for political candidates. Survivors scattered across districts and even neighboring states present a logistical puzzle for political fronts ahead of polling day.