search

മെസിയും അർജന്റീനയും ഇല്ല, കലൂർ സ്റ്റേഡിയത്തിന്റെ നവീകരണം പാതിവഴിയിൽ; ജിസിഡിഎയ്ക്ക് തിരിച്ചേൽപ്പിച്ച് സ്പോൺസൺ

LHC0088 10 hour(s) ago views 1056
  



കൊച്ചി ∙ സമയപരിധി അവസാനിച്ചതോടെ നവീകരണ ജോലികൾ പാതി വഴിയിലാക്കി കലൂർ സ്റ്റേഡിയം ജിസിഡിഎയ്ക്ക് തിരിച്ചേൽപ്പിച്ച് സ്പോൺസർ. നവംബർ 30നുള്ളിൽ നവീകരണ ജോലികൾ പൂർത്തിയാക്കി സ്റ്റേഡിയം കൈമാറണമെന്നായിരുന്നു ജിസിഡിഎ, സ്പോൺസർ, കേരള സ്പോട്സ് ഫൗണ്ടേഷൻ എന്നിവർ എത്തിച്ചേർന്ന ധാരണ. എന്നാൽ സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ, പാർക്കിങ്, കവാടം, സ്റ്റേഡിയത്തിനകത്തെ പ്രവർത്തനങ്ങൾ ഒന്നും പൂർത്തിയായിട്ടില്ല. നിലവിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന അവസ്ഥയിലല്ല സ്റ്റേഡിയമുള്ളത്.  നവീകരണ പ്രവർത്തനങ്ങൾ ഏറെക്കുറെ നടപ്പായെന്നും എന്നാൽ പൂർത്തിയായിട്ടില്ലെന്നും ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ള പറഞ്ഞു. സ്റ്റേഡിയം നവീകരണത്തിന്റെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ച് നാളെ വാർത്താക്കുറിപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു.

  • Also Read ‘രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട്, ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിക്കും, അല്ലാത്തത് അസ്തമിക്കും’   


മെസി ഉൾപ്പെടുന്ന അർജന്റീന ടീമിനെ കൊണ്ടു വരുന്നതിന്റെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങൾക്കാണ് സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത്. മെസിയെ കൊണ്ടുവരുമെന്നും ഇതിനായി 70 കോടി രൂപ ചിലവിൽ സ്റ്റേഡിയം പുതുക്കിപ്പണിയും എന്നുമായിരുന്നു സ്പോൺസറുടെ വാഗ്ദാനം. ഇതിനു പിന്നാലെ സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ, പുതിയ കവാടം, സീറ്റുകൾ മാറ്റൽ, വിവിഐപി ഏരിയ പുതുക്കിപ്പണിയൽ, ഫ്ലഡ് ലൈറ്റ്, ടർഫ് നവീകരണം അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ മെസിയും അർജന്റീനയും വരുന്നില്ലെന്ന് പിന്നാലെ വ്യക്തമായി. ഇതിനിടെ, വ്യക്തമായ കരാറുകളൊന്നും ഇല്ലാതെയാണ് സ്റ്റേഡിയം സ്പോൺസർക്ക് വിട്ടുകൊടുത്തതെന്ന വിവാദവും ഉയർന്നു. ജിസിഡിഎ മിനിറ്റ്സിന്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയം കേരള സ്പോര്‍ട്സ് ഫൗണ്ടേഷനു വിട്ടു നൽകുകയും അവർ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ സ്പോൺസറെ ഏൽപ്പിക്കുകയുമാണ് ഉണ്ടായത്. നവംബർ 30നകം നവീകരണ ജോലികൾ പൂർത്തിയാക്കി സ്റ്റേഡിയം വിട്ടുനൽകുമെന്ന് സ്പോൺസർ ഒരുമാസം മുൻപു പ്രഖ്യാപിക്കുകയും ചെയ്തു.

  • Also Read പ്രിന്റ് ചെയ്ത വീസ പാസ്പോർട്ടിൽ ഒട്ടിക്കും, വിമാനത്താവളത്തിൽ എത്തുമ്പോൾ കുടുങ്ങും; കേരളത്തിൽ 10 കോടിയിലധികം രൂപയുടെ തട്ടിപ്പ്   


സ്റ്റേഡിയത്തിന്റെ പുറം മതിൽ, ടാറിങ് എന്നീ ജോലികളാണ് പൂര്‍ത്തിയാകാനുള്ളതെന്ന് ചന്ദ്രൻ പിള്ള പറഞ്ഞു. ‘‘ഇതിൽ ടാറിങ് സമയമെടുക്കുന്ന കാര്യമാണ്. സ്റ്റേഡിയം ഇന്നലെ കേരള സ്പോര്‍ട്സ് ഫൗണ്ടേഷന്‍ തിരിച്ചെടുത്തു. ഇനി തീർക്കാനുള്ള ജോലികളിൽ കുറച്ച് സ്പോൺസർ ചെയ്യും. ബാക്കി ജിസിഡിഎ പൂർത്തിയാക്കും. ഇതിനായി പ്രത്യേക കരാറിന്റെ ആവശ്യമില്ല. മിനിറ്റ്സ് മതിയാകും. സ്റ്റേഡിയത്തിന്റെ നവീകരണം സംബന്ധിച്ച് നിലവിലുള്ള സാഹചര്യം വിശദീകരിച്ച് നാളെത്തന്നെ വാർത്താ കുറിപ്പ് പുറത്തിറക്കും. അവ്യക്തതകള്‍ക്കൊന്നും ഇടയില്ലാത്ത വിധത്തിലായിരിക്കും ഇത്’’ – ചന്ദ്രൻ പിള്ള പറഞ്ഞു.  

  • Also Read മത്സരിക്കാൻ ആളില്ലാതെ പാർട്ടികൾ; കഷ്ടപ്പെടാതെ കഴിക്കാം, വന്യമൃഗങ്ങള്‍ക്ക് ഇഷ്ടം നാട്; ഉദ്ദാനത്ത് സംഭവിക്കുന്നത്? വായിക്കാം ടോപ് 5 പ്രീമിയം   

    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേ സമയം, സ്റ്റേഡിയത്തിനകത്തെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. നിലവിലെ  പ്രവർത്തനങ്ങൾ തുടരാൻ സ്പോൺസർക്ക് സമയം നീട്ടി നൽകുന്നതിനൊപ്പം  ജിസിഡിഎയും നവീകരണ പ്രവർത്തനങ്ങൾ നടത്തും. English Summary:
Sponsor Fails to Complete Kaloor Stadium Upgrade: Despite the sponsor\“s initial promises of a 70-crore revamp for Messi\“s Argentina team, key works remain unfinished, and GCDA plans to issue a statement detailing the current situation and outlining how pending works will be completed.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158672