search

കുറ്റിക്കാട്ടിൽ നിന്ന് ദുർഗന്ധം, പരിശോധനയിൽ ജീർണിച്ച മൃതദേഹം; സൂരജ് ലാമയുടേത്? കുടുംബം കേരളത്തിലേക്ക്

deltin33 8 hour(s) ago views 262
  



കൊച്ചി ∙ കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട ശേഷം കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ ബെംഗളുരു സ്വദേശി സൂരജ് ലാമ (58)യുടേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. കളമശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ലാമയുടെ കുടുംബത്തോട് ഉടൻ കേരളത്തിലെത്താൻ പൊലീസ് നിര്‍ദേശം നൽകി. പിതാവിനെ കാണാതായ ശേഷം ഒന്നര മാസത്തോളം മകൻ സന്ദൻ ലാമ പൊലീസ് സ്റ്റേഷനുകളിലടക്കം കയറിയിറങ്ങുകയായിരുന്നു. ഹേബിയസ് ഹർജിക്കു പിന്നാലെ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും ഈ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനു പിന്നാലെയാണ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.

  • Also Read രാഹുലിനെ തേടി പൊലീസ്; പാലക്കാട്ടെ ഫ്ലാറ്റിൽ പരിശോധന, സുഹൃത്തുക്കളും നിരീക്ഷണത്തിൽ; മുങ്ങിയത് കോയമ്പത്തൂരിലേക്ക്?   


ദുർഗന്ധം വമിക്കുന്നുവെന്നറിഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് ജീർണിച്ചു തുടങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ലാമയെ കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ളതാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. രൂപഭാവങ്ങളും ഏറെക്കുറെ ലാമയോട് സാദൃശ്യമുള്ളതിനാൽ മൃതദേഹം തിരിച്ചറിയുന്നതിനും ഡിഎൻഎ പരിശോധന അടക്കമുള്ളവയ്ക്കുമായി എത്താൻ മകനു നിർദേശം നൽകുകയായിരുന്നു. കുറഞ്ഞത് ഒന്നര മാസമെങ്കിലും പഴക്കമുണ്ട് മൃതദേഹത്തിന് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  

  • Also Read അങ്ങനെ ചെയ്യാത്തതിന് കാരണമുണ്ട്, ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു; 2021ലെ യുഡിഎഫ് അല്ല അപ്പോഴുള്ളത്; കോണ്‍ഗ്രസ് ശ്രദ്ധിക്കണം ‌   


ഓഗസ്റ്റ് ആദ്യം കുവൈറ്റിലുണ്ടായ മദ്യദുരന്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ മരിച്ചിരുന്നു. കുവൈറ്റിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമയും മദ്യദുരന്തത്തിൽ അകപ്പെട്ട് ആശുപത്രിയിലായവരിലൊരാളാണ്. പിതാവ് ഇത്തരത്തില്‍ ആശുപത്രിയിലാണെന്ന് കുടുംബം വൈകിയാണ് അറിയുന്നത്. ഒടുവിൽ ഒക്ടോബർ നാലിന് ബന്ധുക്കളെ പോലും അറിയിക്കാതെ പരിചയക്കാർ പോലുമില്ലാത്ത കൊച്ചിയിലേക്ക് സൂരജ് ലാമയെ കയറ്റിവിടുകയായിരുന്നു. മദ്യദുരന്തത്തിനു പിന്നാലെ സ്വന്തം പേരു പോലും ഓർമയില്ലാത്ത അവസ്ഥയിലായിരുന്നു ലാമ. അഞ്ചിന് രാവിലെ മെട്രോ ഫീഡർ ബസിൽ കയറി ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് പിതാവ് ഇറങ്ങിയതായി മകൻ മനസിലാക്കിയിരുന്നു. പിന്നീട് കളമശേരിയിൽ പലയിടത്തും കണ്ടതായി വിവരം ലഭിച്ചു.  
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സൂരജ് ലാമയെ കൊച്ചിയിലേക്ക് കയറ്റി വിട്ടതായി ഒക്ടോബർ ഏഴിന് അറിഞ്ഞ കുടുംബം പിറ്റേന്നു തന്നെ കൊച്ചിയിലെത്തി വിവരങ്ങൾ ശേഖരിച്ച് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ, എട്ടിന് തൃക്കാക്കരയിലെ ഒരു ഹൗസിങ് കോളനിയുടെ സമീപത്ത് ലക്ഷ്യംതെറ്റി അലഞ്ഞു തിരിയുന്ന ലാമയുടെ വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുകയും പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ ഒരു ആംബുലൻസിൽ കയറ്റി തനിച്ച് കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. ഇവിടെ പ്രാഥമിക പരിശോധന നടത്തുന്നതിന്റെയും പിന്നീട് ആരും നോക്കാനില്ലാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം പൊലീസിനു കൈമാറിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഹേബിയസ് കോർപസ് ഹർജിയിൽ മകൻ ആരോപിച്ചിരുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആലുവ ഡിവൈഎസ്പി ടി.ആർ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലാമയുടെ തിരോധാനം അന്വേഷിച്ചിരുന്നത്. English Summary:
Body Found Near Kalamassery police suspected to be Suraj Lama: The body was found in a decomposed state near Kalamassery HMT, prompting a police investigation and DNA testing to confirm the identity.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469935