തിരുവനന്തപുരം ∙ ബലാത്സംഗ കേസിനെ തുടർന്ന് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തേടി അന്വേഷണ സംഘം പാലക്കാട്ടെ രാഹുലിന്റെ ഫ്ലാറ്റിൽ. തെളിവെടുപ്പിനായി എഡിജിപിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണസംഘം പാലക്കാട്ട് എത്തിയത്. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണസംഘം കൂടിക്കാഴ്ച നടത്തുകയാണ്.
Also Read ‘ഗർഭസ്ഥ ശിശുവിന് 3 മാസം വളർച്ച, അശാസ്ത്രീയ ഭ്രൂണഹത്യ; മരിക്കാൻ വരെ സാധ്യതയെന്ന് ഡോക്ടർ പറഞ്ഞു’: രാഹുലിന് കുരുക്കായി മൊഴി
രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. ഇവരെ ആരെയും തന്റെ ഫോൺ നമ്പറിൽ നിന്ന് രാഹുൽ ബന്ധപ്പെട്ടിട്ടില്ല. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായുള്ള സംശയത്തെ തുടര്‍ന്ന് പൊലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങളെല്ലാം അന്വേണ സംഘം ശേഖരിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്.
Also Read മുൻകൂർ ജാമ്യാപേക്ഷ രാഹുലിന്റെ അറസ്റ്റിനു തടസ്സമല്ല, സംസ്ഥാന വ്യാപക പരിശോധന; അതിജീവിതയുടെ ഫോൺ കസ്റ്റഡിയിൽ
അതേ സമയം, ഡോക്ടറുടെ മാര്‍ഗനിര്‍ദേശം ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്കു നൽകിയതെന്നാണ് യുവതിയുടെ മൊഴി. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്‍റെ സുഹൃത്ത് ജോബി യുവതിയ്ക്ക് നൽകിയത്. ട്യൂബല്‍ പ്രഗ്നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി പൊലീസിനു മൊഴി നല്‍കി. മരുന്നു കഴിച്ചതിനു പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും തേടി. ഇതിന്‍റെ മെഡിക്കല്‍ രേഖകളും യുവതി പൊലീസിനു കൈമാറി.
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
രാഹുലിന്റെ നിർബന്ധ പ്രകാരം അശാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോൾ ഗര്‍ഭസ്ഥ ശിശുവിനു മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. ഭ്രൂണഹത്യയ്ക്ക് ശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും യുവതിക്കുണ്ടായി. ഇതിന്‍റെ രേഖകള്‍ പൊലീസ് ശേഖരിച്ചു. യുവതിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. English Summary:
Police Search for Rahul Mamkootathil in Palakkad flat: Rahul Mankootathil is currently absconding following a rape case, with Kerala police actively searching for him. The investigation is focusing on leads in Palakkad and Coimbatore, while also examining the alleged illegal abortion facilitated by the MLA and its severe health consequences for the victim.