തിരുവനന്തപുരം ∙ ലൈംഗികപീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ പൊലീസ് കുരുക്കുമുറുക്കി. മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ ഉന്നയിച്ച കാര്യങ്ങൾ അദ്ദേഹം കുറ്റം ചെയ്തതിന്റെ തെളിവായി കണക്കാക്കിയുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്. ഫോൺ സംഭാഷണങ്ങൾ യുവതി മനഃപൂർവം റിക്കോർഡ് ചെയ്തെന്ന രാഹുലിന്റെ ആരോപണമാണ് അദ്ദേഹത്തിനെതിരെ തിരിക്കാൻ പ്രോസിക്യൂഷൻ ഒരുങ്ങുന്നത്. ഇതിലൂടെ, ഇതുവരെ പുറത്തുവന്ന സംഭാഷണങ്ങളെല്ലാം തന്റേതു തന്നെയാണെന്നു രാഹുൽ സമ്മതിച്ചുവെന്നാണു വാദം. യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്നതാണ് ഈ സംഭാഷണങ്ങൾ.
- Also Read അറസ്റ്റ് ഒഴിവാക്കാൻ കരുനീക്കം; കോടതിയിൽ കൂടുതൽ രേഖകൾ സമർപ്പിച്ച് രാഹുൽ
ഗർഭിണിയായതു മൂലം അനുഭവിക്കുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ യുവതി വൈകാരികമായി വിവരിക്കുന്നുണ്ട്. രാഹുലിനെതിരായ ഏറ്റവും ശക്തമായ തെളിവായി പൊലീസ് ശേഖരിച്ച ഈ സംഭാഷണങ്ങൾ തന്റേതു തന്നെയാണെന്ന് അദ്ദേഹം സമ്മതിച്ചത് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ആയുധമാക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഡിസംബർ 3നു ജാമ്യാപേക്ഷ പരിഗണിക്കും.
ഗർഭഛിദ്രം, ലൈംഗിക പീഡനം എന്നിവയടക്കമുള്ള പരാതികൾ അടിസ്ഥാനരഹിതമാണെന്നു കാട്ടി രാഹുലിന്റെ അഭിഭാഷകൻ രേഖകളുമായി കോടതിയെ സമീപിച്ചു. പൊലീസിനു നൽകിയ മൊഴിയിൽ യുവതി പറഞ്ഞ കാര്യങ്ങൾ ഖണ്ഡിക്കുന്ന ഡിജിറ്റൽ തെളിവുകളാണിതെന്ന് അഭിഭാഷകൻ അവകാശപ്പെട്ടു. രേഖകളടങ്ങിയ പെൻഡ്രൈവുകൾ മുദ്രവച്ച കവറിലാണു കോടതിയിൽ സമർപ്പിച്ചത്.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
രാഹുൽ വക്കാലത്ത് ഒപ്പിട്ട് മടങ്ങിയെന്ന് വിവരം
∙ പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽപോയ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് അഭിഭാഷകനെ കാണാനെത്തിയതായി സൂചന. വെള്ളിയാഴ്ച വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫിസിലെത്തി വക്കാലത്ത് ഒപ്പിട്ടശേഷം മടങ്ങിയെന്നാണു വിവരം. English Summary:
Bail Application: Police to use Rahul Rahul Mamkootathil\“s argument as a weapon against him |