search

അറസ്റ്റ് ഒഴിവാക്കാൻ കരുനീക്കം; കോടതിയിൽ കൂടുതൽ രേഖകൾ സമർപ്പിച്ച് രാഹുൽ

cy520520 Yesterday 11:26 views 666
  



തിരുവനന്തപുരം ∙ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെ യുവതിക്കെതിരെ കോടതിയിൽ രേഖകൾ നിരത്തി അറസ്റ്റിൽനിന്നു രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നീക്കം. പൊലീസിനു നൽകിയ മൊഴിയിൽ യുവതി വെളിപ്പെടുത്തിയതായി പുറത്തുവന്ന കാര്യങ്ങൾ ഖണ്ഡിക്കുന്ന ഡിജിറ്റൽ തെളിവുകളെന്ന് അവകാശപ്പെട്ടാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ രേഖകൾ സമർപ്പിച്ചത്.

  • Also Read ജാമ്യാപേക്ഷ: രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം ആയുധമാക്കാൻ പൊലീസ്   


ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങൾ, യുവതിയുടെ വിവാഹഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തിയ ഏതാനും പെൻഡ്രൈവുകൾ മുദ്രവച്ച കവറിലാണു കോടതിക്കു കൈമാറിയത്. ഗർഭഛിദ്രത്തിനുള്ള ഗുളിക യുവതി ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടെന്നാണു രാഹുലിന്റെ അവകാശവാദം. ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നെന്ന വാദമുന്നയിക്കുന്ന രാഹുൽ അതിന്റെ സൂചനയെന്ന് അവകാശപ്പെടുന്ന ഡിജിറ്റൽ രേഖകളും കോടതിക്കു കൈമാറിയിട്ടുണ്ട്. പരാതി നൽകാൻ യുവതിക്കുമേൽ സമ്മർദമുണ്ടായെന്നു തെളിയിക്കുന്ന രേഖകളും കൈമാറിയതായി രാഹുലുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. English Summary:
Rahul Mamkootathil anticipatory bail: With his anticipatory bail plea scheduled for hearing on Wednesday, Rahul Mamkootathil makes a move to evade arrest by presenting documents against the young woman in court.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156954