പത്തനംതിട്ട ∙ പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിനു നേരെയാണ് ആക്രമണം. ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം. തുടർന്ന് സ്ഥാനാർഥിയും പ്രവർത്തകരും ചേർന്ന് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫിസർ വിളിച്ചുചേർത്ത സ്ഥാനാർഥികളുടെ യോഗം കഴിഞ്ഞു പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സിപിഎം ഇലവുംതിട്ട മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജോ വർഗീസാണ് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി.
Also Read അങ്ങനെ ചെയ്യാത്തതിന് കാരണമുണ്ട്, ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു; 2021ലെ യുഡിഎഫ് അല്ല അപ്പോഴുള്ളത്; കോണ്‍ഗ്രസ് ശ്രദ്ധിക്കണം
ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപോർ കരി ഓയിൽ ഒഴിച്ച ശേഷം അതിവേഗതയിൽ വാഹനം ഓടിച്ചു കടന്നുകളഞ്ഞതായും ഹെൽമറ്റ് ധാരികളായതിനാൽ ആളുകളെ മനസിലായില്ലെന്നും ബിജോ വർഗീസ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. മൊഴി എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
UDF Candidate Attacked in Pathanamthitta: Bijo Varghese was targeted with black oil while campaigning, prompting a police complaint and subsequent Congress protest.