മൂന്നാർ ∙ ആകാശത്ത് കുടുങ്ങിയവരെ സ്പൈഡർമാൻ രക്ഷിക്കാൻ എത്തുന്നതു പോലെയായിരുന്നു വെള്ളിയാഴ്ച മൂന്നാറിലെ സ്കൈ ഡൈനിങ്ങിൽ കൂടിങ്ങിയവർക്കായി മൂന്നാർ ഫയർ ഫോഴ്സിന്റെ രക്ഷാപ്രവർത്തനം. അതിൽ ഹീറോയായത് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പിറവം സ്വദേശി ടി.അജയകുമാർ (55). 27 വർഷത്തെ നീണ്ട സർവീസിനിടയിൽ ഏറ്റവും റിസ്ക് എടുത്ത രക്ഷാപ്രവർത്തനമാണു നടത്തിയതെന്ന് അജയകുമാർ പറയുന്നു.
- Also Read ആകാശ വിരുന്നിന് സ്റ്റോപ്പ് മെമ്മോ, പ്രവർത്തിച്ചത് സുരക്ഷ മാനദണ്ഡം പാലിക്കാതെ; ഉടമയ്ക്ക് എതിരെ കേസ്
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആനച്ചാലിലെ ആകാശ ഭക്ഷണ ശാലയിൽ കുരുങ്ങിയ കുട്ടികളടക്കം അഞ്ചു പേരെയാണ് അജയകുമാർ ജീവൻ പണയം വച്ച് കേവലമൊരു പ്ലാസ്റ്റിക് കയറിൽ തൂങ്ങി ഒന്നര മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിലൂടെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തെ കുറിച്ച് അജയകുമാർ പറയുന്നതിങ്ങനെ: ‘‘കയറിൽ തൂങ്ങി മുകളിലെത്തിയ ഞാൻ ആദ്യം കണ്ടത് പേടിച്ച് നിലവിളിക്കുന്ന രണ്ടു കുട്ടികളെയായിരുന്നു. മറ്റുള്ളവർ സമചിത്തതയോടെയാണു നിന്നിരുന്നത്. പിന്നീട് കുട്ടികളെയടക്കം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കുറച്ച് സമയം വേണ്ടിവന്നു. ശേഷം ആദ്യം കുട്ടികളുടെ അമ്മയെ സുരക്ഷിതമായി താഴെയെത്തിച്ചു. തുടർന്ന് കുട്ടികളെ ഓരോരുത്തരെയായി മാറോടു ചേർത്ത് വച്ച് താഴേക്ക് എത്തിച്ചു. താഴേക്ക് വരുന്നതിനിടയിൽ ഭയമില്ലാതാക്കാൻ ആകാശക്കാഴ്ചകൾ കുട്ടികൾക്ക് കാട്ടി കൊടുത്തും താഴെ കാത്തു നിൽക്കുന്നവർക്ക് ഹായ് കൊടുത്തുമാണ് താഴെയെത്തിച്ചത്. അഞ്ചാമത്തെയാളെയും സുരക്ഷിതമായി താഴെ എത്തിച്ചതോടെയാണ് എന്റെ ദൗത്യം പൂർത്തിയാക്കിയത്.’’
- Also Read കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
ഒരു വർഷം മുൻപാണ് അജയകുമാർ മൂന്നാറിലേക്ക് സ്ഥലംമാറ്റം ലഭിച്ചു വന്നത്. എറണാകുളം, കാസർകോട് ജില്ലകളിലായിരുന്നു മുൻപ് ജോലി ചെയ്തിരുന്നത്. അധ്യാപികയായ സുധയാണ് ഭാര്യ. പിജി വിദ്യാർഥി ഹൃഷിദേവ് ഏജറ്റ്, ബിരുദ വിദ്യാർഥി ത്വിഷിദേവ് ഏജറ്റ് എന്നിവരാണ് മക്കൾ. 2020ൽ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ, ബാഡ്ജ് ഓഫ് ഓണർ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
Heroic Firefighter Saves Lives in Munnar Sky Dining Rescue: The operation, led by firefighter Ajayakumar, saved five individuals, including children, from a precarious situation. The rescue involved a daring descent on a rope, showcasing the bravery and skill of the Munnar Fire Force. |