കോഴിക്കോട് ∙ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദം ബാധിച്ച് കഴിഞ്ഞ ആറു മാസമായി വിശ്രമത്തിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. 2005ൽ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2010, 2020 വർഷങ്ങളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.
- Also Read തരൂർ നേമത്ത് ‘സർപ്രൈസ് മുഖ്യമന്ത്രി സ്ഥാനാർഥി’ആകുമോ ? ‘പാർട്ടിക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ അവർ പറയട്ടെ’
2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാർഥി എന്‍.സുബ്രഹ്‌മണ്യനെ പരാജയപ്പെടുത്തിയത്. അത്തോളി ചോയികുളം സ്വദേശിനിയാണ്. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍, മക്കള്‍ അയ്റീജ് റഹ്‌മാന്‍, അനൂജ.
- Also Read ‘ജനങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്ന് പഠിപ്പിച്ചത് ഉമ്മൻ ചാണ്ടി; സതീശനുമായുള്ള അടുപ്പത്തിൽ കുറവ് വന്നിട്ടില്ല’: ഷാഫി
English Summary:
Koyilandy MLA Kanathil Jameela Passes Away |
|