search

ആകാശ വിരുന്നിന് സ്റ്റോപ്പ് മെമ്മോ, പ്രവർത്തിച്ചത് സുരക്ഷ മാനദണ്ഡം പാലിക്കാതെ; ഉടമയ്ക്ക് എതിരെ കേസ്

Chikheang Yesterday 11:26 views 438
  



ഇടുക്കി ∙ മൂന്നാർ ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്കൈ ഡൈനിങ് അടച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനെ തുടർന്നാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്. സ്ഥാപനത്തിന്റെ ഉടമയ്ക്കും നടത്തിപ്പുകാരനുമെതിരെ വെള്ളത്തൂവൽ പൊലീസ് കേസെടുത്തു.

  • Also Read 120 അടി ഉയരം; മൂന്നര മണിക്കൂർ ആശങ്കയുടെ ‘ആകാശവിരുന്ന്’: സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയത് കുട്ടികൾ ഉൾപ്പെടെ 5 പേർ   


ആനച്ചാലിലെ സതേൺ സ്കൈസ് എറോ ഡൈനാമിക്സെന്ന  സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിന് പ്രവർത്തനാനുമതി നൽകിയത് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ്. നിലവിൽ ഇത്തരം സാഹസിക വിനോദസഞ്ചാര കേന്ദ്രം നടത്തുന്നതിന് ഏതൊക്കെ വകുപ്പുകളുടെ അനുമതി വേണമെന്നതിൽ ടൂറിസം വകുപ്പിനു കൃത്യമായ മാർഗനിർദേശങ്ങളില്ല. ഈ വീഴ്ച മുതലെടുത്തായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. ജീവൻ രക്ഷാ ഉപാധികളില്ലെന്ന് കണ്ടെത്തിയതോടെയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.   

  • Also Read മൂന്നാറിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ മുഴുവൻ സഞ്ചാരികളെയും നിലത്തിറക്കി; രക്ഷാപ്രവർത്തനം നീണ്ടത് നാലര മണിക്കൂർ   


സ്ഥാപനത്തിന്റെ ഉടമ സോജൻ ജോസഫ്, നടത്തിപ്പുകാരനായ പ്രവീൺ മോഹൻ എന്നിവർക്കെതിരെയാണ് വെള്ളത്തൂവൽ പൊലീസ് കേസെടുത്തത്. ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് മതിയായ പരിശോധനകൾ നടത്തിയാണോയെന്ന് കണ്ടെത്താൻ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക സംഘം രൂപീകരിക്കും. തിരഞ്ഞെടുപ്പിനു ശേഷം പരിശോധനകൾ തുടങ്ങാനാണ് തീരുമാനം.
    

  • കേരളത്തിലേക്കു വിദേശിക്ക് വഴികാട്ടിയ മത്തിക്കൂട്ടം: കൂനനെ കാത്തിരുന്ന, ഗവേഷകർക്കു മുന്നിലേക്ക് നീലത്തിമിംഗലം; ആ സൂനാമിയെ ഭയക്കേണ്ടത് 2 പ്രദേശങ്ങൾ
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണു സ്കൈ ഡൈനിങ് പ്രവർത്തിക്കുന്നതെന്നു കാട്ടി ഒക്ടോബർ 15നു സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിനും കൈമാറിയിരുന്നു. ഇതു വകവയ്ക്കാതെയാണു പ്രവർത്തിച്ചിരുന്നതെന്നാണു വിവരം. ഒക്ടോബർ 5ന് ആണു സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. English Summary:
Munnar Sky Dining: No Safety, No Permit. Munnar Sky Dining Shut Down Over Major Safety Lapses; Case Filed
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160639