search

വോട്ടർമാർക്ക് സ്ത്രീസുരക്ഷാ പദ്ധതി ഫോമുകൾ; കമ്മിഷൻ പരിശോധിക്കും

cy520520 3 hour(s) ago views 535
  



തിരുവനന്തപുരം ∙ സർക്കാർ പ്രഖ്യാപിച്ച സ്ത്രീസുരക്ഷാ പദ്ധതിയുടെ അപേക്ഷാഫോമുകൾ വിതരണം ചെയ്തെന്ന പരാതികൾ പരിശോധിക്കാൻ വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും മാതൃകാ പെരുമാറ്റച്ചട്ട നിരീക്ഷണ സെല്ലുകൾ നിർദേശം നൽകി.

  • Also Read ഇ.പിയുടെ പുസ്തകം വായിക്കട്ടെ, മറുപടി തിരഞ്ഞെടുപ്പ് കഴിഞ്ഞ്; സ്വർണപ്പാളി കേസിൽപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ല : പി.ജയരാജൻ   


പെൻഷൻ പദ്ധതിയിൽ ചേരാൻ അപേക്ഷകൾ നഗരസഭകളിലും പഞ്ചായത്തുകളിലും സ്വീകരിക്കുന്നതു തദ്ദേശ തിര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു വിലയിരുത്തി പല ജില്ലകളിലും നിരീക്ഷണ സെല്ലുകൾ വിലക്കിയിരുന്നു. അതിനാൽ അപേക്ഷകളൊന്നും തദ്ദേശ സ്ഥാപനങ്ങളിൽ സ്വീകരിക്കുന്നില്ല. അതിനിടെയാണ് തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ ചില സ്ഥാനാർഥികളുടെ പ്രചാരണ നോട്ടിസിനൊപ്പം അപേക്ഷാഫോമുകൾ വിതരണം ചെയ്തു എന്ന പരാതി ഉയർന്നത്.

  • Also Read വോട്ടര്‍ക്ക് നേരിട്ട് എസ്ഐആർ ഫോം നല്‍കിയില്ല; ബിഎല്‍ഒയെ മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ   


അതതു തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അപേക്ഷകൾ സ്വീകരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഈ മാസം 10ന് ധനവകുപ്പ് ഇറക്കിയ ഉത്തരവിലുള്ളത്.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ആനുകൂല്യങ്ങൾക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ പാടില്ലെന്നാണു ചട്ടം. രാഷ്ട്രീയ പ്രചാരണത്തിന് ഇത് ഉപയോഗിക്കുകയാണെന്നും അപേക്ഷ സ്വീകരിക്കേണ്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിന്റെ അസി. റിട്ടേണിങ് ഓഫിസർമാരാണെന്നും നിരീക്ഷണ സെല്ലുകൾക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി ലഭിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിൽ അപേക്ഷകൾ സ്വീകരിക്കരുതെന്നു നിർദേശം നൽകിയിരുന്നെന്നും പരാതികൾ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടർ അനുകുമാരി ‘മനോരമ’യോടു പറഞ്ഞു. English Summary:
Kerala Local Body Polls: Women\“s Safety Scheme Forms Spark Election Probe in Kerala for Code Violation
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184