search

രാഷ്ട്രപതി നിലപാടുതേടിയ ചോദ്യങ്ങളും സുപ്രീം കോടതി നൽകിയ മറുപടിയും

deltin33 7 hour(s) ago views 733
  



1 അംഗീകാരത്തിനായി ലഭിക്കുന്ന ബില്ലുകളിൽ ഭരണഘടനാപരമായി എന്തൊക്കെ നടപടികൾ ഗവർണർക്കു സാധ്യം?

A മൂന്നു കാര്യങ്ങൾ സാധ്യമാണ്:

1. ബില്ലിന് അംഗീകാരം നൽകാം.

2. രാഷ്ട്രപതിയുടെ തീരുമാനത്തിനായി
മാറ്റിവയ്ക്കാം.

3. അഭിപ്രായം രേഖപ്പെടുത്തി നിയമസഭയ്ക്ക് തിരിച്ചയയ്ക്കാം. നിയമസഭയ്ക്ക് മടക്കി നൽകാമെന്ന 200–ാം വകുപ്പിലെ ഉപാധി നാലാമതൊരു മാർഗമല്ല; പണ ബിൽ അല്ലെങ്കിൽ അഭിപ്രായം രേഖപ്പെടുത്തി നിയമസഭയിലേക്കു മടക്കി നൽകുകയാണ് പിന്നീടുള്ള വഴി.

  • Also Read അകാരണമായി ബില്ലുകൾ താമസിപ്പിക്കാൻ പാടില്ലെന്ന് ഉത്തരവ്; തർക്കം തീരില്ല, പിന്നിൽ കളിക്കുന്നത് രാഷ്ട്രീയം   


2 ബില്ലിൽ തീരുമാനമെടുക്കുമ്പോൾ മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ ഗവർണർക്കു ബാധ്യതയുണ്ടോ?

A മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കാൻ ഗവർണർക്കു ബാധ്യതയില്ല; വിവേചനാധികാരമുണ്ട്.

  • Also Read കുഴക്കുന്ന ദിശാസൂചി   



3 ബില്ലുകളിൽ വിവേചനാധികാരത്തോടെ ഗവർണർ എടുക്കുന്ന തീരുമാനം കോടതിക്കു പരിശോധിക്കാമോ?

A ഗവർണറുടെ തീരുമാനത്തിന്റെ വസ്തുതകളിലേക്കു കടക്കാൻ കോടതിക്കു കഴിയില്ല. എന്നാൽ, കാരണം വ്യക്തമാക്കാതെയുള്ള അനിശ്ചിത സാഹചര്യത്തിൽ പരിമിത നിർദേശം നൽകാം. ന്യായമായ സമയത്തിനുള്ളിൽ ഗവർണർ തീരുമാനം എടുക്കണമെന്നതായിരിക്കണം നിർദേശം. അപ്പോഴും, ഗവർണറുടെ വിവേചനാധികാരവുമായി ബന്ധപ്പെട്ട വസ്തുതകളിലേക്കു കോടതി കടക്കരുത്.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
  • വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ സമീപ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


4 ബില്ലുകളിൽ ഗവർണറുടെ തീരുമാനം കോടതി പരിശോധിക്കുന്നത് പൂർണമായി തടയുന്നതാണോ ഭരണ ഘടനയുടെ 361–ാം വകുപ്പ്?

A ഗവർണറെ വ്യക്തിപരമായി കക്ഷിയാക്കിയുള്ള നടപടിക്ക് 361–ാം വകുപ്പു പ്രകാരം തടസ്സമുണ്ട്. അപ്പോഴും 200–ാം വകുപ്പുപ്രകാരമുള്ള ചുമതലയിൽ അനന്തമായ കാലതാമസമുണ്ടായാൽ കോടതികളുടെ പരിമിത ഇടപെടലിനെ തടയാൻ ഈ വകുപ്പ് ഉപയോഗിക്കാനാകില്ല. വ്യക്തിപരമായി ഗവർണർക്കു പരിരക്ഷയുണ്ടെങ്കിലും ഗവർണറുടെ ഓഫിസ് കോടതിയുടെ അധികാരപരിധിക്കുള്ളിലാണ്.

5 ഭരണഘടനയിൽ രാഷ്ട്രപതിക്കും ഗവർണർക്കു സമയപരിധിയും അധികാര വിനിയോഗ രീതിയും നിശ്ചയിച്ചിട്ടില്ലെന്നിരിക്കെ, കോടതി ഉത്തരവിലൂടെ അതിനു സാധിക്കുമോ?

A ഭരണഘടനാപരമായി നിശ്ചയിച്ചിട്ടുള്ള സമയപരിധി ഇല്ലാതിരിക്കെ കോടതി സമയപരിധി നിശ്ചയിക്കുന്നത് ഉചിതമല്ല.

6 ഭരണഘടനയുടെ 201–ാം വകുപ്പുപ്രകാരം, രാഷ്ട്രപതിക്കുള്ള വിവേചനാധികാരം കോടതിക്കു പരിശോധിക്കാമോ?

A അല്ല.

7 രാഷ്ട്രപതിയുടെ തീരുമാനവുമായി ബന്ധപ്പെട്ട വിഷയത്തിലും സമയപരിധി നിശ്ചയിക്കാനാകുമോ?

A കഴിയില്ല.

8 ഗവർണർ കൈമാറിയ ബില്ലിൽ തീരുമാനമെടുക്കും മുൻപു രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടണോ?

A ഗവർണർ കൈമാറിയ ബില്ലിന്റെ കാര്യത്തിൽ രാഷ്ട്രപതി കോടതിയുടെ ഉപദേശം തേടേണ്ടതില്ല. സ്വന്തം ബോധ്യം മതി. വ്യക്തതയോ, ബില്ലിന്റെ കാര്യത്തിൽ ആവശ്യമെങ്കിൽ മാത്രം സുപ്രീം കോടതിയുടെ അഭിപ്രായം തേടാം.

9 നിയമം പ്രാബല്യത്തിലാകും മുൻപു ഗവർണറുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാമോ? നിയമമായിട്ടില്ലാത്ത ബില്ലിന്റെ ഉള്ളടക്കത്തെക്കുറിച്ചു തീർപ്പുകൽപിക്കാൻ കോടതിക്ക് അനുവാദമുണ്ടോ?

A നിയമം പ്രാബല്യത്തിലാവും മുൻപു ഗവർണറുടെയും രാഷ്ട്രപതിയുടെ തീരുമാനം കോടതിക്കു പരിശോധിക്കാനാകില്ല. ബില്ലിന്റെ ഉള്ളടക്കത്തെക്കുറിച്ചും കോടതികളുടെ പരിശോധന സാധ്യമല്ല.

10 ഭരണഘടനാപരമായ അധികാരങ്ങളും രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഉത്തരവുകളും മാറ്റാൻ ഭരണഘടനയിലെ 142ാം വകുപ്പു പ്രകാരമുള്ള സവിശേഷാധികാരത്തിലൂടെ സുപ്രീം കോടതിക്കു സാധിക്കുമോ?

A ഇല്ല. രാഷ്ട്രപതിയുടെയോ ഗവർണറുടെയോ തീരുമാനം ഉണ്ടായില്ലെങ്കിൽ ബില്ലുകൾ അംഗീകരിക്കപ്പെട്ടതായി കണക്കാക്കും എന്ന തത്വം ഭരണഘടനാപരമല്ല.

1 1 നിയമസഭ പാസാക്കിയ ബിൽ ഗവർണറുടെ അനുമതിയില്ലാതെ നിയമമാകുമോ?

A നിയമസഭ നിർമിച്ച നിയമം ഗവർണറുടെ അനുമതിയില്ലാതെ പ്രാബല്യത്തിൽ വരുന്ന ചോദ്യമുദിക്കുന്നില്ല. ബില്ലിന് അനുമതി നൽകുന്ന കാര്യത്തിൽ ഗവർണർക്കുള്ള ചുമതല മറ്റൊരു ഭരണഘടനാ അതോറിറ്റിയെക്കൊണ്ടു മാറ്റിസ്ഥാപിക്കാനാകില്ല.

1 2 ഭരണഘടനാ പ്രശ്നങ്ങളുള്ള വിഷയമെങ്കിൽ അതു ഭരണഘടന ബെഞ്ചിനു വിടുകയല്ലേ വേണ്ടത്?

A രാഷ്ട്രപതിയുടെ റഫറൻസുമായി ബന്ധമില്ലാത്തതിനാൽ മറുപടി നൽകുന്നില്ല.

1 3 സുപ്രീം കോടതി സവിശേഷാധികാരം പ്രയോഗിക്കുന്നതു നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കാര്യത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ? ഭരണഘടനയ്ക്കും നിയമങ്ങൾക്കും വിരുദ്ധമായ നിർദേശങ്ങളും ഉത്തരവുകളും നൽകാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടോ?

A 10–ാം ചോദ്യത്തിന്റെ ഭാഗമായി മറുപടി നൽകിയതാണ്.

14 സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കം ഭരണഘടനയുടെ 131ാം വകുപ്പു പ്രകാരമുള്ള ഹർജിയിലൂടെയല്ലാതെ തീർപ്പാക്കുന്നതിന് സുപ്രീം കോടതിക്ക് ഭരണഘടനാവിലക്കുണ്ടോ?

A അപ്രസക്തമായതിനാൽ മറുപടി നൽകുന്നില്ല. English Summary:
Supreme Court: Governor\“s Powers deal with understanding the extent to which a Governor can act on bills awaiting assent. The Supreme Court clarifies the boundaries of executive and judicial powers, highlighting the delicate balance between constitutional bodies and the limits of judicial intervention.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469890