search

ബിജെപി സ്ഥാനാർഥിയുടെ ഫ്ലെക്സും ഇല്ല, സ്ഥാപിച്ച മരവും ഇല്ല; കുറ്റി മാത്രം പാടത്ത്

LHC0088 2026-2-12 11:21:24 views 1226
  

    



കൊടുങ്ങല്ലൂർ∙ ശ്രീനാരായണപുരം പഞ്ചായത്ത് 21–ാം വാർഡിൽ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരുന്ന മരം മുറിച്ചുമാറ്റി. ശ്രീനാരായണപുരം പഞ്ചായത്ത് കട്ടൻബസാർ 21–ാം വാർഡ് എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ സുജിത മധുവിന്റെ ഫ്ലെക്സ് സ്ഥാപിച്ച മരമാണു മുറിച്ചു മാറ്റിയത്.      

ശനിയാഴ്ച വൈകിട്ട് ആണ് ബിജെപി പ്രവർത്തകർ ഫ്ലെക്സ് സ്ഥാപിച്ചത്. ഞായറാഴ്ച രാവിലെ നോക്കിയപ്പോൾ ഫ്ലെക്സും ഇല്ല, സ്ഥാപിച്ച മരവും ഇല്ല. മരത്തിന്റെ കുറ്റി മാത്രം പാടത്ത് നിൽപുണ്ട്. പരാജയഭീതി കാരണം സിപിഎം നടത്തുന്ന അക്രമമാണ് ഇതെന്നു ബിജെപി നേതാവ് സുബീഷ് ചെത്തിപ്പാടത്ത് പറഞ്ഞു. English Summary:
Kerala election news: A flex board of a BJP candidate was allegedly removed, along with the tree it was attached to, in Sreenarayanapuram panchayat. BJP leaders claim this is an act of violence by CPM due to fear of defeat in the upcoming local elections.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167126