ലണ്ടൻ ∙ ബ്രിട്ടിഷ് രാജകുടുംബാംഗമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻഡ്സർ കൗമാരകാലത്ത് തന്നെ സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നതായി വെളിപ്പെടുത്തൽ. രാജകുടുംബാംഗങ്ങളുടെ ജീവചരിത്രകാരനായ ആൻഡ്രൂ ലൗണി എഴുതിയ ‘ദി റൈസ് ആൻഡ് ഫാൾ ഓഫ് ദി യോർക്‌സ്’ (The Rise and Fall of the Yorks) എന്ന പുസ്തകത്തിലാണ് ആൻഡ്രൂവിൽ നിന്ന് മോശം അനുഭവം നേരിട്ടതായി വെളിപ്പെടുത്തിയിരിക്കുന്നത്.
- യുകെയിൽ ഹോട്ടൽ താമസക്കാരുടെ കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി മലയാളി; അറസ്റ്റ്, തടവ് Europe News
- വിദേശത്ത് നിന്ന് എത്തുമ്പോൾ ‘ഭാരം കുറയുന്ന ലഗേജുകൾ’; പ്രവാസികളുടെ ചങ്കിടിപ്പ് കൂട്ടുന്ന ചോർച്ച, പരാതി Gulf News
17 വയസ്സുള്ള ആൻഡ്രൂ ഹൗസ് പാർട്ടിയിൽ വച്ച് പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന് എഴുത്തുകാരനായ ക്രെയ്ഗ് ബ്രൗൺ ഈ പുസ്തകത്തിൽ എഴുതിയ ലേഖനത്തിലൂടെ ആരോപിക്കുന്നു. പാർട്ടികളിലും മറ്റ് പൊതു പരിപാടികളിലും ആൻഡ്രൂ സ്ത്രീകളെയും പെൺകുട്ടികളെയും ശല്യപ്പെടുത്താനും അപമാനിക്കാനും നിരന്തരം ശ്രമിച്ചിരുന്നതായിട്ടാണ് വെളിപ്പെടുത്തൽ. പെൺകുട്ടികൾ ഉറങ്ങുന്ന മുറികളിലേക്ക് അതിക്രമിച്ചു കയറുക, ഭക്ഷണപാത്രത്തിൽ മുഖം മുക്കിവെക്കുക തുടങ്ങിയവ ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
കൗമാരക്കാലത്ത് പെൺകുട്ടികൾ ഉറങ്ങുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ ശേഷം താൻ ഉറങ്ങുന്ന മുറിയിൽ ‘പ്രേതം’ ഉള്ളതിനാൽ നിങ്ങളുടെ കൂടെ ഉറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ട്. 1992ൽ ഒരു സൊസൈറ്റി ഇവന്റിൽ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റർ ടാനിയ ബ്രയർ ഒബിഇയുടെ വസ്ത്രത്തിലെ സിപ് അഴിച്ചതായും ആൻഡ്രൂവിനെതിരെ പരാതിയുണ്ട്. ആൻഡ്രൂവിനെ \“ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം മനുഷ്യൻ\“ എന്ന് ഒരു സ്ത്രീ പരാമർശിച്ചതായും പുസ്തകം വെളിപ്പെടുത്തുന്നു. English Summary:
Prince Andrew is facing new allegations of inappropriate behavior towards women during his teenage years. A new biography details disturbing incidents, including intrusion into girls\“ rooms and harassment at parties, painting a negative picture of his past conduct. |