search

വഴിയരികിലെ മതിലിടിഞ്ഞു വീണ് വയോധിക മരിച്ചു; അധികമാരും ഉപയോഗിക്കാത്ത വഴി, കുടുങ്ങിക്കിടന്നത് മണിക്കൂറുകൾ

deltin33 Yesterday 11:19 views 382
  



പാറശാല ∙ നടന്നു പോകുന്നതിനിടെ വഴിയരികിലെ മതിലിടിഞ്ഞു വീണ് വയോധിക മരിച്ചു. ഉച്ചക്കട കണ്ണുകുഴി ചരുവിളയിൽ സരോജിനി (82) ആണ് മരിച്ചത്. ഒറ്റയ്ക്കു കഴിയുന്ന സരോജിനി അൽപം അകലെയുള്ള സഹോദരിയുടെ വീട്ടിലേക്കു പോകവേയാണ് പഴക്കമുള്ള ഹോളോബ്രിക്സ് മതിൽ ഇടിഞ്ഞുവീണ് മരിച്ചത്. 25 മീറ്ററോളം നീളത്തിൽ മതിൽ ഇടിഞ്ഞു. വീട്ടിൽനിന്നു പോയ ഇവരെ ഏറെ നേരമായിട്ടും കാണാതായപ്പോൾ വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ പുരയിടത്തിൽ മതിലിനടിയിൽപെട്ട നിലയിൽ സരോജിനിയെ കണ്ടെത്തിയത്.

  • Also Read സേലത്ത് ഡിഎംകെ ബ്രാഞ്ച് സെക്രട്ടറി വെടിയേറ്റ് മരിച്ചു; കൊലപാതകം ഉറങ്ങുന്നതിനിടെ   


അധികമാരും ഉപയോഗിക്കാത്ത വഴിയാണിത്. പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും 2.35ന് ഡോക്ടർ മരണം സ്ഥിരീകരിച്ചു. പൊഴിയൂർ പൊലീസ് കേസെടുത്തു. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പരേതനായ മനുവേൽ ആണ് ഭർത്താവ്. മക്കൾ: രവി, പരേതനായ ബിനു. മരുമക്കൾ: തുളസി, അനിത.

  • Also Read മോഷണക്കേസിലെ പ്രതിയെ 17 വർഷത്തിന് ശേഷം തമിഴ്നാട്ടിൽനിന്ന് പിടികൂടി   
English Summary:
Parassala Wall Collapse: The 82-year-old was walking when a wall collapsed on her, resulting in her death. Police have registered a case and are investigating the incident.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470102