തിരുവനന്തപുരം∙ ആർഎസ്എസ് ശതാബ്ദിയുടെ തുടക്കം കുറിച്ചുകൊണ്ട് വിജയദശമിയോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ പഥസഞ്ചലനം നടത്തി. തിരുവനന്തപുരം കോർപ്പറേഷനിൽ 100 സ്ഥലങ്ങളിൽ പഥസഞ്ചലനവും പൊതുപരിപാടികളും നടത്തി.  
  
 
സംഘ പ്രാന്തീയ പ്രചാരക് പ്രമുഖ് ടി.എസ്.അജയൻ, സമ്പർക്ക പ്രമുഖ് സി.സി.ശെൽവൻ, ദേശീയ സേവാഭാരതിയുടെ അഖില ഭാരതീയ കാര്യകർത്താവായ കെ.പത്മകുമാർ, വിഭാഗ് സംഘ ചാലക് പ്രഫ. എം.എസ്. രമേശൻ, പ്രാന്തീയ കാര്യകർത്താവായ എൻ.എസ്.ബാബു, ബാലഗോകുലം സംസ്ഥാന കാര്യദർശി വി.ഹരികുമാർ, ഭാരതീയ വിദ്യാനികേതൻ സംഘടനാ സെക്രട്ടറി ആർ.അനീഷ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ വിജയദശമി സന്ദേശം നൽകി. കേരളത്തിലെ സംഘപ്രവർത്തനത്തിന്റെ ചരിത്രം വിവരിക്കുന്ന ‘രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ’ എന്ന പുസ്തകത്തിന്റെ ആദ്യഭാഗം പ്രകാശനം ചെയ്തു. ശതാബ്ദി പരിപാടികളുടെ ഭാഗമായി നടക്കുന്ന ‘ഹർ ഘർ സമ്പർക്ക്’ എന്ന പരിപാടിക്ക് ഒക്ടോബർ അഞ്ചിന് തുടക്കം കുറിക്കും.  
  
 
കോഴിക്കോട് ആഴ്ചവട്ടം ഹിന്ദുസേവാസമിതി പരിസരത്തുനിന്ന് ആരംഭിച്ച പഥസഞ്ചലനം ചാലപ്പുറം, തളി വഴി വെളിയഞ്ചേരി എൻഎസ്എസ് സ്കൂളിൽ സമാപിച്ചു. 38 ഉപനഗര കേന്ദ്രങ്ങളിലാണ് പരിപാടി. സംസ്ഥാനത്താകെ 1423 കേന്ദ്രങ്ങളിലാണ് പഥസഞ്ചലനം നടക്കുന്നത്.    ആർഎസ്എസ് ശതാബ്ദിയോട് അനുബന്ധിച്ച് കോഴിക്കോട്ട് നടന്ന പഥസഞ്ചലനത്തിൽ നിന്ന്. ചിത്രം: മനോരമ English Summary:  
RSS Conducts Patha Sanchalan to Mark Centenary: RSS Patha Sanchalan was conducted in various centers to mark the beginning of the RSS centenary. Celebrations included Patha Sanchalan in 100 locations within the Thiruvananthapuram Corporation and public programs. |