search

സേലത്ത് ഡിഎംകെ ബ്രാഞ്ച് സെക്രട്ടറി വെടിയേറ്റ് മരിച്ചു; കൊലപാതകം ഉറങ്ങുന്നതിനിടെ

LHC0088 2026-2-12 11:19:48 views 1259
  



സേലം ∙ കരുമംതുറ കിരൺകാട് ഡിഎംകെ ബ്രാഞ്ച് സെക്രട്ടറിയായ രാജേന്ദ്രൻ (45) വെടിയേറ്റ് മരിച്ചു. ബന്ധുക്കളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. രാജമാണിക്യം, പഴനിച്ചാമി എന്നീ ബന്ധുക്കളുമായി രാജേന്ദ്രനു സ്ഥലം സംബന്ധിച്ച തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം വഴക്കുണ്ടാവുകയും നാട്ടുകാർ ഇടപെട്ട് തടഞ്ഞ് ഇരുകൂട്ടരെയും പറഞ്ഞുവിടുകയും ചെയ്തിരുന്നു.  

  • Also Read കോഴിക്കോട് കനത്ത മഴയും ഇടിമിന്നലും; റോഡുകളിൽ വെള്ളക്കെട്ട്, ശക്തമായ കാറ്റിനു സാധ്യത   


ഇന്നലെ വീടിനുമുന്നിൽ കട്ടിലിൽ കിടന്നുറങ്ങുന്നതിനിടെയാണ് രാജേന്ദ്രനു നേരെ നാടൻതോക്ക് ഉപയോഗിച്ചു വെടിയുതിർത്തത്. രാജമാണിക്യവും പഴനിച്ചാമിയുമാണ് ആക്രമണത്തിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു. വെടിയുതിർത്ത ശേഷം ഇരുവരും ഓടിപ്പോയി. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് വാഴപ്പാടി ഡിഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി.  

മൃതദേഹം സേലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളെ പിടികൂടാനായിട്ടില്ല, അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Salem Murder: DMK Leader Rajendran Killed While Sleeping; Relatives Suspected
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167126