search

വ്യാവസായിക കേന്ദ്രത്തിൽ രാസവസ്തു ചോർന്നു; വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു, 2 പേർ ചികിത്സയിൽ, മുന്നറിയിപ്പുമായി എൻഡിആർഎഫ്

LHC0088 12 hour(s) ago views 865
  



അന്ധേരി (മുംബൈ)∙ വ്യാവസായിക കേന്ദ്രത്തിൽ രാസവസ്തു ചോർച്ചയെ തുടർന്ന് വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം. അഹമ്മദ് ഹുസൈൻ (20) എന്നയാളാണ് മരിച്ചത്. ചികിത്സയിൽ കഴിയുന്ന നൗഷാദ് അൻസാരി (28), സാബ ഷെയ്ഖ് (17) എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്.  

  • Also Read നായ പാഞ്ഞെത്തി, 3–ാം നിലയിൽനിന്ന് വീണ് ഇലക്ട്രിഷ്യൻ മരിച്ചു; ലൈസൻസില്ലാതെ നായയെ വളർത്തിയ ഉടമസ്ഥനെതിരെ കേസ്   


മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ (എംഐഡിസി) പ്രദേശത്തെ ഭംഗർവാടിയിലെ ഇരുനില കെട്ടിടത്തിനുള്ളിലാണ് രാസവസ്തു ചോർച്ചയുണ്ടായത്. ചോർച്ചയുടെ കാരണം വ്യക്തമായിട്ടില്ല. അപകടം നടന്ന് മിനിറ്റുകൾക്കുള്ളിൽ അഗ്നിശമന സേന സ്ഥലത്തെത്തി 3 പേരെയും പുറത്തെത്തിച്ചുവെങ്കിലും അഹമ്മദ് ഹുസൈൻ മരിച്ചിരുന്നു.   

  • Also Read ബിഹാറിൽ ഇടതും വല്ലാതെ മെലിഞ്ഞു; ‘തല’യുടെ പിൻഗാമിയാവാൻ സഞ്ജു; ഡിജിറ്റൽ സ്വർണം സുരക്ഷിതമോ? ടോപ് 5 പ്രീമിയം   


ഏതാനും ദിവസങ്ങൾക്കു മുൻപ് ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ സ്വകാര്യ സ്കൂളിൽ വാതക ചോർച്ചയുണ്ടായതിനെത്തുടർന്ന് ബോധരഹിതരായ 16 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ഒരു കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. ഉത്തർപ്രദേശിലെ സംഭവത്തിനു പിന്നാലെയാണ് അന്ധേരിയിലെ അപകടവിവരവും പുറത്തുവരുന്നത്. വാതകച്ചോർച്ച മൂലമുണ്ടാകുന്ന അപകടങ്ങൾ ആവർത്തിക്കുന്നതോടെ ദേശീയ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
One person died and two are hospitalized after a chemical leak in an industrial area, prompting safety concerns and national alerts.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158699