കോഴിക്കോട് ∙ ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലാകുന്നവരെല്ലാം സംതൃപ്തിയോടെ ചിരിച്ച് പോകുന്നതെന്ന് ആശയപരമായി ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷത്തിലാണെന്നു കേന്ദ്ര സഹമന്ത്രി മന്ത്രി ജോർജ് കുര്യൻ. ആശയപരമായ ഡ്യൂട്ടി ഉത്തമബോധ്യത്തിൽ ചെയ്തെന്ന് അവർ വിശ്വസിക്കുന്നു. അറസ്റ്റിലായവർ എല്ലാം മാർക്സിസ്റ്റ് പാർട്ടിയുടെ ആളുകളും നിരീശ്വരവാദികളുമാണ്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകർന്നാൽ മാത്രമേ കമ്യൂണിസത്തിന് നിലനിൽക്കാൻ സാധിക്കുകയുള്ളൂവെന്ന് കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവേ ജോർജ് കുര്യൻ പറഞ്ഞു.
Also Read ‘ബിഎൽഒമാർക്ക് സമ്മർദം കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല; പ്രവാസി വോട്ടർമാരുടെ ആശങ്ക മാറ്റും’
ശബരിമലയെ തകർക്കാനുളള നീക്കം മുൻപ് തന്നെ നടന്നതാണ്. വിശ്വാസികളാണ് അത് തടഞ്ഞത്. ശബരിമല സ്വർണക്കൊള്ള കേസിൽ പേടിക്കേണ്ട. അയ്യപ്പൻ ആരെയും വിടില്ല. എഫ്ഐആർ റജിസ്റ്റർ ചെയ്താൽ, കള്ളപ്പണവും മറ്റും ഉൾപ്പെടുന്ന കേസുകളിൽ നിയമപരമായി തന്നെ കേന്ദ്ര എജൻസികൾക്ക് ഇടപെടാം. അങ്ങനെ ഇടപെടുമെന്നു വിശ്വസിക്കുന്നു. കെ.ജയകുമാറിനെ ദേവസ്വം പ്രസിഡന്റാക്കിയത് ഒരു അടവ് നയമാണ്. ഒരു നടപടികളും സ്വീകരിക്കാതെ, തീർഥാടനത്തിനു മുന്നൊരുക്കം നടത്താതെയാണ് അദ്ദേഹത്തെ നിയോഗിച്ചത്. അയ്യപ്പ വിശ്വാസിയായതിനാലാണ് ജയകുമാർ കഷ്ടിച്ച് ഇപ്പോൾ രക്ഷപ്പെട്ടത്.
Also Read പ്രകടനം കാണണമെന്ന് തലേന്ന് നമാംശ് പറഞ്ഞു, മകന്റെ എയർ ഷോ യുട്യൂബിൽ തിരഞ്ഞു; പക്ഷേ ആ പിതാവ് കണ്ടത്...
അയ്യപ്പസംഗമം തട്ടിപ്പായിരുന്നുവെന്ന് അയ്യപ്പന് മനസ്സിലായി. സിപിഎമ്മിൽ ദരിദ്രർ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് നേതാക്കന്മാർ സ്വർണം കട്ടു കൊണ്ടിരിക്കുന്നത്. കൊളളയെല്ലാം തീരുമ്പോൾ സമ്പൂർണ സമ്പന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എന്ന പേരിൽ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും. ഇവർ വിശ്വാസികളല്ലാത്തതിനാൽ ദൈവതുല്യൻ എന്നാണ് പാർട്ടിയിലെ താഴെയുള്ളവർ പറയാറുള്ളത്. പാർട്ടിയുടെ മുകളിലുള്ളവരാണ് അവരുടെ ദൈവം. അതിനാൽ ആ ദൈവത്തെ പിടിക്കട്ടെയെന്ന് സാക്ഷാൽ ദൈവത്തോട് പ്രാർഥിക്കുന്നതായും ജോർജ് കുര്യൻ പറഞ്ഞു.
1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
English Summary:
Sabarimala Gold Scam: Sabarimala Gold Scam involves Central agencies investigation following the FIR registration in connection with the gold scam. George Kurian believes Ayyappan will punish the guilty parties, especially those associated with the Marxist party.