search

ചെങ്കോട്ട സ്ഫോടനം: ലക്ഷ്യം വച്ചത് രാജ്യത്തെ വിവിധ നഗരങ്ങൾ, വെളിപ്പെടുത്തൽ

Chikheang Yesterday 11:19 views 525
  



ന്യൂഡല്‍ഹി∙ ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഭീകരർ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ. ഭീകര പ്രവർത്തനത്തിന് നേരത്തേ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലാണ് ഇക്കാര്യം എന്‍ഐഎയോട് വെളിപ്പെടുത്തിയത്.  

രണ്ടുവർഷം മുന്‍പുതന്നെ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താൻ ആസൂത്രണം നടത്തിയിരുന്നതായി ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ചെങ്കോട്ടയ്ക്കു മുന്നിൽ കാർ ബോംബ് സ്ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയുടെ കൂട്ടാളിയാണ് ഡോ. മുസമ്മില്‍ ഷക്കീല്‍. ചെങ്കോട്ട സ്‌ഫോടനത്തിന് മണിക്കൂറുകൾക്കു മുൻപാണ് മുസമ്മില്‍ ഉൾപ്പെടെയുള്ള 3 ഡോക്ടര്‍മാരെ സ്ഫോടക വസ്തുക്കളും ആയുധങ്ങളുമായി ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്തത്.

  • Also Read രാസവസ്തുക്കൾ പൊടിക്കാനുള്ള ഗ്രൈൻഡർ, 2 തോക്ക്, ടൈമറുകൾ; വീടിനെ‘ബോംബ് ഫാക്ടറി’യാക്കി ഡോ.മുസമ്മിൽ   


രണ്ടു വർഷമായി സ്‌ഫോടക വസ്തുക്കളും ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കളും റിമോട്ട് കണ്‍ട്രോള്‍ സംവിധാനങ്ങളും ശേഖരിച്ചിരുന്നതായി ഡോ. മുസമ്മില്‍ ഷക്കീല്‍ വെളിപ്പെടുത്തി. ബോംബ് നിര്‍മാണത്തിനായുള്ള യൂറിയയും അമോണിയം നൈട്രേറ്റും അടക്കമുള്ളവ വാങ്ങുന്നത് മുസമ്മലിന്റെ ചുമതലയായിരുന്നു. 3 ലക്ഷം രൂപയ്ക്കാണ് ഹരിയാ‌നയില്‍നിന്ന് ഇവ വാങ്ങിയത്. സ്ഫോടനത്തിനായി ഫണ്ട് കണ്ടെത്തിയത് ഡോക്ടർ സ്വന്തം നിലയ്ക്കാണ്. 26 ലക്ഷത്തോളം രൂപ ഇങ്ങനെ പിരിച്ചെടുത്തു.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


10ന് വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ 13പേർ മരിച്ചു. English Summary:
Terrorists Planned Multiple City Blasts After Red Fort Explosion: Investigation agencies reveal terrorists planned blasts in various cities after the Red Fort explosion. Dr. Muzammil Shakeel disclosed the plans, stating they had been plotting terror attacks for two years and amassing explosives.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160666