കൂത്താട്ടുകുളം∙ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും പേര് വി. മായാ എന്നു വേണോ, മായാ വി എന്നു വേണോ എന്നതിൽ മായയ്ക്ക് യാതൊരു സംശയവും ഉണ്ടായില്ല. ട്രോളുകൾ വരുമെന്ന് അറിഞ്ഞിട്ടും തന്റെ ഒഫിഷ്യൽ പേരായ മായാ വി എന്നത് തന്നെ തിരഞ്ഞെടുത്തു. കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയാണു മഴവിൽ മനോരമയിലെ \“ഒരു ചിരി ഇരുചിരി ബംബർ ചിരി\“അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയായ മായാ വി.
വാസന്തി എന്ന അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു മായാ വി ആയത്. ചെറുപ്പത്തിൽ ബാലരമയിലെ മായാവി കഥാപാത്രം എന്ന നിലയിലാണു കൂട്ടുകാർ മായാവി എന്നു വിളിച്ചിരുന്നത്. ‘ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു... എന്നാലും കൊന്നിട്ട് പോടെയ്’ എന്നാണ് ട്രോളർമാർക്ക് മറുപടിയായി മായാ വി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ്. English Summary:
Maya V is contesting in the Koothattukulam municipal elections as an LDF candidate. Despite knowing that it would be trolled, she chose to keep her official name, Maya V, for the election.