പെരുമ്പാവൂർ ∙ നടൻ മോഹൻലാലിനെ നേരിൽ കാണണമെന്ന മോഹം 80–ാം വയസ്സിൽ സഫലമാക്കി ലീലാമണി. ലാലിന്റെ കടുത്ത ആരാധികയായ ലീലാമണി ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് നടക്കുന്ന കയ്യുത്തിയാൽ പള്ളിയിലെത്തിയാണ് ആഗ്രഹം സാധിച്ചത്. ഏറെ നേരം കാത്തിരുന്ന ലീലാമണി ആഗ്രഹം പ്രൊഡക്‌ഷൻ സംഘത്തെ അറിയിച്ചു. ഷൂട്ടിങ് തീർന്നപ്പോൾ മോഹൻ ലാൽ ലീലാമണിയുടെ സമീപത്തേക്കു വന്നു. വിശേഷങ്ങൾ ചോദിച്ചു.ചായയും നൽകിയാണ് ആരാധികയെ ലാൽ യാത്രയാക്കിയത്. English Summary:
Mohanlal meets Leelamani, fulfilling her lifelong dream at 80. The ardent fan met the actor at the \“Drishyam 3\“ shooting location, where Mohanlal greeted her warmly and shared a cup of tea. |