search

ആനന്ദിന്റെ ആത്മഹത്യ: ബിജെപി പ്രവർത്തകനല്ലെന്നു പാർട്ടി നേതൃത്വം; സീറ്റ് നിഷേധിച്ചതാണ് കാരണമെന്ന് ബന്ധു

cy520520 Yesterday 11:14 views 855
  

  

  



തിരുവനന്തപുരം ∙ കോർപറേഷൻ തൃക്കണ്ണാപുരം വാർഡിൽ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ തൃക്കണ്ണാപുരം പ്ലാവിള ജയ് നഗർ സരോവരത്തിൽ ആനന്ദ് കെ.തമ്പി ജീവനൊടുക്കിയ സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്തു. സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമാണ് ആനന്ദ് ജീവനൊടുക്കിയതെന്ന് സഹോദരീ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.  
READ ALSO

  • നല്ല നിലയ്ക്കു ജീവിതം, ആനന്ദ് കെ.തമ്പിയുടെ മരണത്തിന്റെ നടുക്കത്തിൽ നാട്; ഭാര്യ കുട്ടികളുടെ സ്കൂളിൽ പോയ സമയത്ത് കടുംകൈ Thiruvananthapuram
      

         
    •   
         
    •   
        
       


കുടുംബ പ്രശ്നങ്ങളോ വ്യക്തിപരമായ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. കോർപറേഷനിലേക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിനാൽ വലിയ മനോവിഷമത്തിലായിരുന്നു. ഇതിനെ തുടർന്നാണ് ആത്മഹത്യയെന്ന് സഹോദരി ഭർത്താവിന്റെ മൊഴി നൽകി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തൃക്കണ്ണാപുരത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന് ആനന്ദ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. പിന്നാലെ ആനന്ദ് ശിവസേനയിൽ ചേർന്നിരുന്നു.  

ആത്മഹത്യാസന്ദേശത്തിൽ ആരോപണവിധേയരായ നേതാക്കളുടെ മൊഴി പൊലീസ് ശേഖരിക്കും. വാട്സാപ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളുടെ മൊഴിയുമെടുക്കും. ആനന്ദിന്റെ ഫോൺ വിവരങ്ങളും ശേഖരിക്കും.  

തൃക്കണ്ണാപുരത്തുതന്നെ സ്ഥാനാർഥിയാക്കാത്തതിനു പിന്നിൽ ബിജെപി നേതാക്കളാണെന്നും ബിജെപി, ആർഎസ്എസ് നേതാക്കൾ മണ്ണ് മാഫിയ ആണെന്നും ആനന്ദ് ആരോപിച്ചിരുന്നു. എന്നാൽ, ആനന്ദിന്റെ പേര് സ്ഥാനാർഥി സാധ്യതാപട്ടികയിൽ ഉണ്ടായിരുന്നില്ലെന്നും ആനന്ദ് ബിജെപി പ്രവർത്തകനല്ലെന്നും നേതൃത്വം പറഞ്ഞു. ആർഎസ്എസിലും കുറെനാളായി സജീവമായിരുന്നില്ലെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ പറഞ്ഞു.

ആനന്ദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിൽ പൊതുദർശനത്തിനു വച്ചു. ചടങ്ങുകൾക്കിടെ, ആനന്ദിന്റെ ഭാര്യ ആതിര തളർന്നു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരീനാഥൻ, കരമന ജയൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മന്ത്രി വി.ശിവൻകുട്ടി ആനന്ദിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. മൃതദേഹം പുത്തൻകോട്ട ശ്മശാനത്തിൽ സംസ്കരിച്ചു.

പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി
തിരുവനന്തപുരം∙ തൃക്കണ്ണാപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദിന് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി. ബിജെപിയുടെ സ്ഥാനാർഥിപ്പട്ടികയിലും ഉണ്ടായിരുന്നില്ലെന്നും ഒരു കാലത്തും ബിജെപിയുടെ പ്രവർത്തകനായിരുന്നില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു.  

ഇടത്-വലത് മുന്നണികൾ ആനന്ദിന്റെ ആത്മഹത്യ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പരാജയ ഭീതി മുന്നിൽക്കണ്ടുള്ള വിഭ്രാന്തിയാണ് കെ.മുരളീധരനും വി.ശിവൻകുട്ടിക്കുമെന്നും എസ്.സുരേഷ് പറഞ്ഞു.   ആനന്ദ് കെ.തമ്പിയുടെ മൃതദേഹം തിരുമലയിലെ വീട്ടിൽ പൊതുദർശനത്തിനായി എത്തിച്ചപ്പോൾ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, കെ.എസ്.ശബരീനാഥൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചതിനു ശേഷം പുറത്തേക്ക് എത്തിയപ്പോൾ. ചിത്രം: മനോരമ

അന്വേഷണം വേണം: ശശി തരൂർ
തിരുവനന്തപുരം ∙ ബിജെപി പ്രവർത്തകന്റെ ആത്മഹത്യയിൽ അന്വേഷണം നടക്കണമെന്നും സംഭവത്തിൽ എല്ലാവർക്കും ദുഃഖമാണെന്നും ശശി തരൂർ എംപി.  മരണത്തിനു പിന്നിൽ മാഫിയ ബന്ധം ഉണ്ടെങ്കിൽ ബിജെപി പരിശോധിക്കട്ടെയെന്നും തരൂർ പറഞ്ഞു.

ആനന്ദിന്റെ ഫോൺ സംഭാഷണം പുറത്ത്
ആനന്ദ് കെ.തമ്പി സുഹൃത്തുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നു. സംഘടനയ്ക്കു വേണ്ടി എല്ലാം നൽകിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും പറയുന്ന ആനന്ദ്, രണ്ടും കൽപ്പിച്ചാണു മത്സരിക്കാൻ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെവിടില്ലെന്നും പറയുന്നുണ്ട്. ‘സമ്മർദം എല്ലാ ഭാഗത്തു നിന്നുമുണ്ട്. ഇത്രമാത്രം അപമാനിച്ചിട്ട് അവന്മാരെ വെറുതെവിടില്ല. കഴിയുന്നത്ര പോരാടും. എന്തു പ്രതിസന്ധി നേരിട്ടാലും പോരാടും. ഇത്രയും കാലം സംഘടനയ്ക്കു വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് നിന്നത്. എന്റെ പണം, ശരീരം, മനസ്സ്, സമയം എല്ലാം സംഘടനയ്ക്കു നൽകിയിട്ടുണ്ട്. സീറ്റിന്റെ കാര്യത്തിൽ ഈ പരിപാടി കാണിക്കുമ്പോൾ വീട്ടിൽ പോയിരിക്കാൻ എനിക്കു പറ്റില്ല’– ആനന്ദ് പറയുന്നു.

വീഴ്ചയുണ്ടെങ്കിൽ നടപടി: രാജീവ്
ഒറ്റപ്പാലം (പാലക്കാട്) ∙തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിനു പിന്നാലെ ആനന്ദ് കെ.തമ്പി ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽ ചേർന്നെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയിൽ സംഘടനാപരമായ വീഴ്ച ഉണ്ടായെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കമ്മിറ്റി തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ ആനന്ദിന്റെ പേരുണ്ടായിരുന്നില്ല.  ഭീഷണിയുണ്ടായെന്ന ആരോപണവും അന്വേഷിക്കും– അദ്ദേഹം പറഞ്ഞു.  

ബിജെപിക്കാർക്ക് സ്വന്തം പാർട്ടി ഭീഷണി: ശിവൻകുട്ടി
    ആനന്ദ് കെ.തമ്പിയുടെ വീട്ടിൽ മന്ത്രി വി.ശിവൻകുട്ടി എത്തിയപ്പോൾ.

ബിജെപി, ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാണെന്നു മന്ത്രി വി.ശിവൻകുട്ടി. ബിജെപി, ആർഎസ്എസ് നേതാക്കളുടെ പീഡനങ്ങളും സാമ്പത്തിക തിരിമറികളും മണ്ണ് –മാഫിയാ ബന്ധങ്ങളും പുറത്തായി. അടുത്തിടെ ആത്മഹത്യ ചെയ്ത ബിജെപി, ആർഎസ്എസ് പ്രവർത്തകർ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു.

ബിജെപിയിൽ കൂട്ട ആത്മഹത്യ: കെ.മുരളീധരൻ
ബിജെപിയിൽ കൂട്ട ആത്മഹത്യ നടക്കുകയാണെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പരാതി പറയാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. English Summary:
BJP Worker Suicide is a tragic event that highlights potential issues within the BJP party in Kerala. This incident involving Anand K. Thampi\“s suicide, allegedly due to seat denial, warrants a thorough investigation and raises questions about internal party dynamics and candidate selection processes.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156852