search

പ്രാദേശിക നേതാക്കളുടെ സമ്മർദം, ജോലി പൂർത്തിയാവില്ലെന്ന ആശങ്ക; അനീഷിന്റെ ആത്മഹത്യയിൽ കലക്ടറുടെ റിപ്പോർട്ട്

cy520520 Yesterday 11:14 views 779
  



കരിവെള്ളൂർ (കണ്ണൂർ) ∙ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തതിൽ ജോലി സംബന്ധമായ ആശങ്കയ്​ക്കൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും സമ്മർദമുണ്ടായെന്ന് കണ്ണൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. വീടുകളിലേക്ക് എന്യൂമറേഷൻ ഫോമുമായി പോകുന്നതിനു മൂന്ന് പ്രധാന മുന്നണികളുടെയും നേതാക്കൾ അനീഷിനെ സമ്മർദത്തിലാക്കിയിരുന്നു. രാഷ്ട്രീയ സമ്മർദത്തിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് ജോലികൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന ചിന്തയും ജീവനൊടുക്കാൻ കാരണമായെന്നാണ് ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അനീഷിന് യാതൊരു സമ്മർദവുമുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. നാളെ വൈകുന്നേരത്തിനു മുൻപായി അന്തിമ റിപ്പോർട്ട് നൽകാൻ ഡോ.രത്തൻ യു. കേൽക്കർ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  • Also Read ‘എസ്ഐആറിന്റെ കാര്യത്തിൽ മകൻ സമ്മർദത്തിലായിരുന്നു, ഇത്രത്തോളം എത്തുമെന്ന് പ്രതീക്ഷിച്ചില്ല’   


ഇന്നലെ, എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിനായി ബിഎൽഒ അനീഷിനെ കാത്തുനിന്നവരുടെ ചെവിയിലെത്തിയത് അദ്ദേഹത്തിന്റെ മരണവാർത്ത ആയിരുന്നു. ഒന്നാം വാർഡ് ഏറ്റുകുടുക്ക പതിനെട്ടാം ബൂത്ത് ബിഎൽഒ അനീഷിന് ഗ്രാമത്തിലെ എല്ലാവരെയും നേരിട്ട് അറിയില്ല. അതിനാൽ തന്നെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണജോലി വലിയ കടമ്പയായിരുന്നു. 417 വീടുകളിൽ ഫോം എത്തിച്ചു. 35 വീടുകളിൽ ഫോം എത്തിക്കാനും പൂരിപ്പിച്ചത് വാങ്ങാനും ബാക്കിയുണ്ട്. അനീഷ് ഈ പ്രയാസം സുഹൃത്തുക്കളോടു പങ്കുവച്ചതോടെ രണ്ട് സ്ഥലങ്ങളിൽ എസ്ഐആർ ക്യാംപ് നടത്താൻ അവർ അവസരമൊരുക്കി. ഏറ്റുകുടുക്ക വള്ളത്തോൾ സ്മാരക വായനശാല, പള്ളിമുക്ക് നന്മ സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാംപ് ഒരുക്കിയിരുന്നത്.

  • Also Read എസ്‌ഐആര്‍ ജോലിസമ്മര്‍ദമെന്ന് ആരോപണം: കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി, റിപ്പോർട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ   


രാവിലെ മുതൽ പ്രദേശത്തെ ആളുകൾ ഇരുസ്ഥലങ്ങളിലും എത്തിച്ചേർന്നു. വായനശാലയുടെയും സാംസ്കാരിക കേന്ദ്രത്തിന്റെ ഭാരവാഹികളും അനീഷിനെ കാത്തുനിന്നു. രാവിലെ 10ന് ഇരുസ്ഥലങ്ങളിലുമെത്തി ആവശ്യമായ നിർദേശം നൽകാമെന്നായിരുന്നു അനീഷ് അറിയിച്ചിരുന്നത്.എന്നാൽ, പത്തരയോടെ അനീഷിന്റെ മരണവാർത്തയാണെത്തിയത്.
    

  • ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌
      

         
    •   
         
    •   
        
       
  • അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
      

         
    •   
         
    •   
        
       
  • മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വീട്ടിൽ അനീഷിന്റെ മാതാവ് മേരിക്കുട്ടിയുടെയും ഭാര്യ പാമിലയുടെയും നിലവിളി കേട്ടാണ് അയൽവാസി എ.പുഷ്പലത ഓടിയെത്തിയത്. ‘അവൻ പോയി’ എന്ന മേരിക്കുട്ടിയുടെ വാക്കുകളിൽ പുഷ്പലതയും വിതുമ്പി. പുഷ്പലതയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. രണ്ട് ദിവസം മുൻപ് എന്യൂമറേഷൻ ഫോറവുമായി അനീഷ് വീട്ടിൽ വന്നതായി പുഷ്പലത പറഞ്ഞു. എങ്ങനെ പൂരിപ്പിക്കണമെന്നൊക്കെ കൃത്യമായി പറഞ്ഞു തന്നു. ഇന്നലെ രാവിലെയും ഫോമുമായി അനീഷ് പ്രദേശത്തെ വീടുകളിൽ എത്തിയിരുന്നു. നാട്ടുകാർക്കിടയിലെ സൗമ്യമുഖം കൂടിയായിരുന്നു അനീഷ്.

  • Also Read തദ്ദേശം പിടിച്ചാൽ നിയമസഭ ഉറപ്പ്? കണക്കിലെ പാറ്റേൺ ഇങ്ങനെ; അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ 2021 ഫലം; യുഡിഎഫ് ലക്ഷ്യം ‘2010’   


വീടുകൾ പരിചയമില്ലാത്തതിനാൽ, എസ്ഐആർ പ്രവർത്തനത്തിനു നാട്ടുകാരും അനീഷിനൊപ്പം ചേർന്നിരുന്നു. ശനിയാഴ്ച എന്യൂമറേഷൻ ഫോറം നൽകാൻ അനീഷ് ജോർജ് പള്ളിമുക്കിലെത്തിയിരുന്നു. ഏതാനും വീടുകളിൽ കയറിയിറങ്ങി. കൂടുതൽ വീടുകളും വീട്ടുകാരെയും അനീഷിനെ പരിചയമില്ലാത്തതിനാൽ പ്രയാസം അറിയിച്ചപ്പോൾ ഏതാനും നാട്ടുകാർ സഹായിക്കാനിറങ്ങി. ചില വീടുകളിൽ ആളുകൾ ഉണ്ടായില്ല. പുതുതായി വോട്ടുചേർത്ത പലരെയും പരിചയപ്പെട്ടു. ഏറെ ചിരിച്ചും സന്തോഷിച്ചുമായിരുന്നു അനീഷുണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു. English Summary:
Payyannur BLO Suicide Investigation Report: Kannur Payyannur BLO Aneesh George\“s suicide investigation reveals political pressure and work-related stress. The investigation highlights the challenges faced by BLOs during election duties and the impact of political influence on their work. This led to immense pressure and ultimately resulted in a tragic outcome.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156807