search

അരങ്ങിലേക്ക് ഒരു വിളി: ഹോർത്തൂസിൽ റോഷൻ മാത്യു നയിക്കുന്ന അഭിനയ ശിൽപശാല

deltin33 Yesterday 11:10 views 708
  



നാടകലോകത്തെ പുതുവഴികൾ പരിചയപ്പെടുത്താൻ  മനോരമ ഹോർത്തൂസിൽ നടൻ റോഷൻ മാത്യു നയിക്കുന്ന തിയറ്റർ വർക്‌ഷോപ്.  27നു രാവിലെ 11 മുതൽ വൈകിട്ട് 5 വരെയുള്ള ശിൽപശാലയിൽ 30 പേർക്കു പങ്കെടുക്കാം. ഫീസ് 399 രൂപ. ക്യുആർ കോഡ് സ്കാൻ ചെയ്ത് ആദ്യം റജിസ്റ്റർ ചെയ്യുന്നവർക്കാണ് അവസരം.  അരങ്ങിനെ ജീവനുള്ളതാക്കാൻ അറിയേണ്ടതെല്ലാം ഈ ശിൽപശാലയിലുണ്ട്. ലളിതമായ ആക്ടിവിറ്റികളിലൂടെയാണ് അഭിനയത്തിന്റെ തലങ്ങൾ പരിചയപ്പെടുത്തുക.



വരൂ, വായിച്ചിരിക്കാം; ഈ ശനിയാഴ്ച സിഎംഎസിലെ പച്ചപ്പിൽ

അക്ഷരനഗരി ഇനി വായിക്കുന്നവരുടെ നഗരമെന്നുകൂടി അറിയപ്പെടാനുള്ള തയാറെടുപ്പിലാണ്. പല വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും നടക്കുന്ന നിശ്ശബ്ദ വായനയ്ക്ക് (സൈലന്റ് റീഡിങ്) കോട്ടയവും ഇതാദ്യമായി ഒരുങ്ങുന്നു. സാഹിത്യ സാംസ്കാരികോത്സവമായ മലയാള മനോരമ ഹോർത്തൂസിന്റെ ഭാഗമായാണു പരിപാടി. കേരളത്തിലെ ആദ്യ കലാലയമായ സിഎംഎസിൽ 15നു രാവിലെ 8.30 മുതൽ 10 വരെയാണു നിശ്ശബ്ദ വായന. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരെല്ലാം ഈ പരിപാടിയിൽ പങ്കെടുക്കാനെത്തും.

  • Also Read ‘ഓട്ടോ’ കിട്ടാത്തവർക്ക് ബസും സ്കൂട്ടറും: തദ്ദേശ തിരഞ്ഞെടുപ്പിൽ മാറിമറിഞ്ഞ് ചിഹ്നങ്ങൾ   

    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കോട്ടയം പബ്ലിക് ലൈബ്രറിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലുള്ള സംഘടനകളും കലാലയങ്ങളും വിദ്യാലയങ്ങളുമെല്ലാം ആവേശത്തോടെ പങ്കുചേരുന്നുണ്ട് ഈ ഉദ്യമത്തിൽ. ഇഷ്ടമുള്ള ഒരു പുസ്തകവുമായി സിഎംഎസിലേക്കു വരിക. വായനയുടെ ലോകത്ത് അൽപനേരം നമുക്ക് ഒരുമിച്ചിരിക്കാം. നിര‍ർഥക ശബ്ദഘോഷങ്ങളിൽനിന്നു മാറി അൽപസമയം നിശ്ശബ്ദമായി വായനയുടെ മഹാലോകത്തേക്കു ചേക്കേറാം. വായനയ്ക്കു ശേഷം പരസ്പരം സൗഹൃദം പങ്കുവയ്ക്കാനും വായനാനുഭവത്തെക്കുറിച്ചു രണ്ടു വരി കുറിക്കാനും അവസരമുണ്ട്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Roshan Mathew എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Manorama Hortus 2025: Acting Workshop with Roshan Mathew is happening at Malayala Manorama Hortus. This workshop aims to introduce new paths in the world of theatre and acting, providing a platform for beginners to explore their potential.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470210