തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിഹ്നമായി ‘ഓട്ടോറിക്ഷ’ പിടിക്കാനുള്ള ശ്രമം വിഫലമായതോടെ വേറെ വാഹനങ്ങൾ ചിഹ്നങ്ങളാക്കി പാർട്ടികൾ. യുഡിഎഫിലെ പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്നമായി നേരത്തേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചതോടെയാണ് ഇതേ ചിഹ്നത്തിൽ മത്സരിച്ച പാർട്ടികൾക്കു ‘വണ്ടി’ മാറ്റേണ്ടി വന്നത്. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ ചെയർമാനായ കേരള കോൺഗ്രസ് (ബി)ക്ക് ബസും ജനാധിപത്യ കേരള കോൺഗ്രസിന് സ്കൂട്ടറും കേരള കോൺഗ്രസി(ജേക്കബ്)ന് ബാറ്ററി ടോർച്ചുമാണ് ചിഹ്നമായി ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മൂന്നു പാർട്ടികളുടെയും ചിഹ്നം ഓട്ടോയായിരുന്നു.
- Also Read സോഷ്യലായിട്ട് പറയുവാ.....: റീലും എഐയും ഒരുക്കി മുന്നണികളുടെ ‘പുതിയകാല’ പ്രചാരണം
28 രാഷ്ട്രീയ പാർട്ടികൾക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം അനുവദിച്ചപ്പോഴാണ് ഈ കൗതുകകരമായ മാറ്റം. ഐഎൻഎലിന് ത്രാസ്, എൻസിപിക്കു ക്ലോക്ക്, പിഡിപിക്ക് ബോട്ട്, ബിഡിജെഎസിന് കുടം, എസ്ഡിപിഐക്ക് കണ്ണട, ട്വന്റി 20ക്ക് മാങ്ങ, വെൽഫെയർ പാർട്ടിക്ക് ഗ്യാസ് സിലിണ്ടർ, ഫോർവേഡ് ബ്ലോക്കിന് സിംഹവും സിഎംപിക്ക് (സി.പി.ജോൺ വിഭാഗം) നക്ഷത്രവുമാണ് ചിഹ്നങ്ങൾ. എൻസിപി ശരദ് പവാർ വിഭാഗത്തിനു ലഭിച്ച കാഹളം ഊതുന്ന പുരുഷൻ ആണ് ചിഹ്നങ്ങളിൽ നവാഗതൻ.
മൂന്നാം പട്ടികയിലുള്ള മറ്റു പാർട്ടികളും ചിഹ്നങ്ങളും
- Also Read ശബരിമല സ്വർണക്കൊള്ള: വാസുവിന് കുരുക്കായത് മൊഴികൾ, രേഖകൾ; അടുത്തതാര് ?
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
ജനതാദളിന് (യു): അമ്പ്, ലോക് ജനശക്തി പാർട്ടി (എൽജെപി): ബംഗ്ലാവ്, ആർജെഡി: റാന്തൽ വിളക്ക്, മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്): കൊടി, നാഷനൽ സെക്കുലർ കോൺഫറൻസ്: ഗ്ലാസ് ടംബ്ലർ, രാഷ്ട്രീയ ലോക്ദൾ പാർട്ടി: കൈപ്പമ്പ്, രാഷ്ട്രീയ ലോക് സമത പാർട്ടി: സീലിങ് ഫാൻ, റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ: ഫുട്ബോൾ, സമാജ്‌വാദി പാർട്ടി: സൈക്കിൾ, ശിവസേന (എസ്എസ്): വില്ലും അമ്പും, അണ്ണാ ഡിഎംകെ: തൊപ്പി, തൃണമൂൽ കോൺഗ്രസ്: പൂക്കളും പുല്ലും, സിപിഐ (എംഎൽ) റെഡ് സ്റ്റാർ: മണി, കോൺഗ്രസ് (സെക്യുലർ): കായ്ഫലമുള്ള തെങ്ങ്, ഡിഎംകെ: ഉദയസൂര്യൻ. English Summary:
New Election Symbols: Kerala Local Elections symbols are important for parties. The allocation of auto-rickshaw symbol to Kerala Congress led to other parties choosing alternative symbols like bus, scooter, and battery torch for the local elections. |