search

‘രണ്ട് ഡസന്‍ പൊലീസിന്റെ അകമ്പടിയില്‍ ജീവിച്ചയാള്‍ പട്ടി ചത്തു കിടന്നാല്‍ കുഴിച്ചിടാന്‍ വരുമോ’: ശ്രീലേഖയ്‌ക്കെതിരെ വി. ജോയ്

deltin33 1 hour(s) ago views 268
  



തിരുവനന്തപുരം ∙ കോര്‍പ്പറേഷനിലെ ബിജെപിയുടെ സ്റ്റാര്‍ സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖയ്ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതിനിടെയാണ് ശ്രീലേഖയ്‌ക്കെതിരെ വി.ജോയി ഒളിയമ്പെയ്തത്. രണ്ട് ഡസന്‍ പൊലീസിന്റെ അകമ്പടിയില്‍ ജീവിച്ചയാള്‍ ഒരു പട്ടി ചത്തു കിടന്നാല്‍ കുഴിച്ചിടാന്‍ വരുമോയെന്നായിരുന്നു ജോയിയുടെ ചോദ്യം. തിരുവനന്തപുരം നഗരം ബിജെപിയുടെ കൈകകളിലേക്ക് പോകാതിരിക്കാനുള്ള അതീവശ്രദ്ധയാണ് സിപിഎം പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

  • Also Read ‘മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും മേയറായി ചരിത്രമെഴുതുമ്പോൾ’: വികാരനിർഭരമായ കുറിപ്പുമായി ആര്യ   


‘‘രണ്ട് ഡസന്‍ പൊലീസിന്റെ അകമ്പടിയോടുകൂടി ജീവിതത്തിന്റെ നല്ലൊരുഭാഗം മുഴുവന്‍ ജീവിച്ച ഒരാള്‍, ഒരു പട്ടി ചത്തുകിടന്നാല്‍ വന്ന് എടുത്ത് കുഴിച്ചിടാന്‍ വരുമോ ? അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, സാധാരണക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന ആളുകളെയാണ് യഥാര്‍ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അവന്റെ സുഖത്തിലും ദുഃഖത്തിലും അവനോടൊപ്പം നില്‍ക്കുന്നവരാണ് യഥാര്‍ഥ ജനപ്രതിനിധികള്‍. ഇവരെല്ലാം വലിയ ദന്തഗോപുരത്തില്‍നിന്നിട്ട്, കഴിഞ്ഞകാലത്ത് മുന്‍പിലും പിറകിലും എസ്‌കോര്‍ട്ട് വാഹനങ്ങളും പൈലറ്റുമെല്ലാമായി പോയിട്ടുള്ളവര്‍ ഒരു സുപ്രഭാതത്തില്‍ ജനങ്ങളെ സേവിക്കാന്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് അത് കൃത്യമായി മനസിലാകും’’- വി. ജോയി പറഞ്ഞു.  

  • Also Read ആര്യ ഇല്ല, മേയറാകാൻ മൂന്ന് ഏരിയ സെക്രട്ടറിമാർ; തിരുവനന്തപുരം കോര്‍പറേഷനില്‍ എൽഡിഎഫ് സ്ഥാനാർഥികളായി   


രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് പാലക്കാട് ഭരിക്കുന്നതെന്നും അവിടെനിന്ന് അഴിമതിയുടെ കഥകളാണ് ഏറെയും കേള്‍ക്കുന്നതെന്നും ജോയി പറഞ്ഞു. അത്തരമൊരു അവസ്ഥയിലേക്ക് തിരുവനന്തപുരം പോകാതിരിക്കാന്‍ ഏറെ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Thiruvananthapuram Election Heats Up: V. Joy\“s Criticism of R. Sreelekha sparks political debate. The controversy centers around his remarks questioning her accessibility to ordinary citizens, particularly in situations like burying a deceased pet, and highlights the CPM\“s focus on local connect during elections.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740