search
 Forgot password?
 Register now
search

കളമശ്ശേരിയിൽ ചരക്കു തീവണ്ടി പാളം തെറ്റി; നിരവധി ട്രെയിനുകൾ വൈകിയോടുന്നു

deltin33 2025-11-28 21:51:09 views 531
  



കൊച്ചി ∙ കളമശേരിയിൽ ചരക്കു തീവണ്ടി പാളം തെറ്റി. ട്രെയിൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. അപകടം ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. അഞ്ചരയോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.  

  • Also Read കേരളത്തിലെ യാത്രാപ്രേമികൾ അറിയാൻ: വിമാനത്താവള സൗകര്യങ്ങളോടെ ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയിൽവേ സ്റ്റേഷൻ!   


കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ചരക്കു ട്രെയിൻ ഷണ്ടിങ് ചെയ്യുന്നതിനിടയിൽ റെയിൽപാളം അവസാനിക്കുന്ന ഭാഗത്തുള്ള ബാരിക്കേഡും ഇടിച്ചു മുന്നോട്ടു പോയി വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇതോടെ ഈ ട്രാക്കിൽ വൈദ്യുത തടസ്സം നേരിട്ടു. ഇത് ആലുവ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.  ഗതാഗതം പുനരാംരംഭിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതായി റെയിൽവേ വൃത്തങ്ങൾ പറയുന്നു.

തിരുവനന്തപുരത്തേക്ക് പോകുന്ന ഏറനാട് എക്സ്പ്രസ് ആലുവയിൽ നിർത്തിയിട്ടിരിക്കുകയാണ്. ഗുരുവായൂർ– എറണാകുളം പാസഞ്ചർ നിലവിൽ അങ്കമാലിയിലാണ്. തിരുവനന്തപുരം – ഇൻഡോർ പ്രതിവാര ട്രെയിൻ ഒന്നര മണിക്കൂർ വൈകിയോടുന്നു.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Train derailment occurred in Kalamassery, Ernakulam, disrupting rail traffic: The incident involved a goods train engine derailing during shunting, causing delays and power outages.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
465248

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com