search

ആ മിനിറ്റുകൾക്ക് ജീവന്റെ വില; ഡൽഹിയിൽ സ്ഫോടനമുണ്ടായ സ്ഥലത്തുനിന്ന് നീലേശ്വരം സ്വദേശികൾ മടങ്ങിയത് മിനിറ്റുകൾക്കു മുൻപ്

cy520520 1 hour(s) ago views 377
  



നീലേശ്വരം ∙ ഡൽഹി ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം നടക്കുന്നതിനു മിനിറ്റുകൾ മുൻപുവരെ ചെങ്കോട്ടയ്ക്കു തൊട്ടടുത്തു ചാന്ദ്നി ചൗക്കിൽ ഷോപ്പിങ്ങിലായിരുന്നു നീലേശ്വരം സർവീസ് കോ–ഓപ്പറേറ്റീവ് ബാങ്ക് വാഴുന്നോറടി ശാഖയിലെ ജീവനക്കാരനായ കെ.പി.സുമേഷും സുഹൃത്തുക്കളും.  ഇന്നലെയാണ്(9) നീലേശ്വരം കൊട്ടുമ്പുറം ബ്രദേഴ്സ് സ്വയം സഹായ സംഘം അംഗങ്ങളായ അഞ്ചംഗ സംഘം വിനോദ യാത്രയുടെ ഭാഗമായി ഡൽഹിയിലെത്തിയത്.

സുമേഷിന്റെ സഹോദരനും നീലേശ്വരം ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായ കെ.പി.സുജേഷ്, നീലേശ്വരം അഗ്രികൾചർ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരൻ കെ.വി.അഭിലാഷ്, കേബിൾ ടിവി ഓപ്പറേറ്റർ കെ.ജയേഷ്, കാഞ്ഞങ്ങാട് ടിവിഎസ് ഷോറൂം ജീവനക്കാരൻ എം.മുകേഷ് എന്നിവരാണ് മറ്റു സംഘാംഗങ്ങൾ. നാളെ നാട്ടിലേക്ക് മടങ്ങുന്നതിനു മുൻപായി ചാന്ദ്നി ചൗക്കിൽ ഷോപ്പിങ്‌ നടത്തി  കരോൾബാഗിൽ എത്തിയപ്പോഴേക്കും ഈ യുവാക്കൾ കേട്ടത് രാജ്യത്തെ നടുക്കിയ സ്ഫോടന വാർത്തയാണ്. അതും തങ്ങൾ കുറച്ചു നേരത്തെ ഉണ്ടായിരുന്ന സ്ഥലത്തിനു മീറ്ററുകൾ അകലെ. English Summary:
Nileshwaram residents were shopping near Delhi\“s Red Fort minutes before the explosion. The group from Nileshwaram experienced a close call during their trip, hearing the news shortly after leaving the area.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156100