search

‘മന്ത്രി പറഞ്ഞതു കണ്ടില്ലേ, ഇവിടെ ഓടിക്കില്ല’: മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി ഓൺലൈൻ ടാക്സി സർവീസ് തടഞ്ഞു

LHC0088 1 hour(s) ago views 495
  



തൃശൂർ ∙ ഓൺലൈൻ ടാക്സികൾക്ക് അംഗീകാരമില്ലെന്ന മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഊബർ ടാക്സി തടഞ്ഞ് ഒരുവിഭാഗം ടാക്സി ഡ്രൈവർമാർ. ട്രെയിനിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഓൺലൈൻ ആയി ടാക്സി ബുക്ക് ചെയ്ത 2 സ്ത്രീകളെ വണ്ടിയിൽ കയറ്റാൻ അനുവദിക്കാതെ ഇവർ തടഞ്ഞുവച്ചു. ‘മന്ത്രി പറഞ്ഞതു കണ്ടില്ലേ നീ? ഇവിടെ നിന്നു നീ ആളെ കയറ്റില്ല’ എന്നായിരുന്നു ഭീഷണി. പൊലീസിനു മുന്നിലാണ് അതിക്രമം നടന്നത്.  

പുഴയ്ക്കലിലെ ഷോപ്പിങ് മാളിലും റെയിൽവേ സ്റ്റേഷനിലും ഓൺലൈൻ ടാക്സികൾ ആളെക്കയറ്റുന്നത് മുൻപും പലവട്ടം തൊഴിലാളി യൂണിയനുകൾ ചേർന്നു തടഞ്ഞിട്ടുണ്ട്. എന്നാൽ, ഓൺലൈൻ ടാക്സികൾക്കു പിന്തുണയ‍ുമായി യാത്രക്കാർ അണിനിരന്നപ്പോഴാണ് അന്ന് എതിർപ്പുകൾ തണുത്തത്. ഓൺലൈൻ ആയി ടാക്സി ബുക്ക് ചെയ്ത 2 സ്ത്രീകൾ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു മുന്നിൽ ബാഗുമായി നിൽക്കുന്നതു വിഡിയോ ദൃശ്യങ്ങളിൽ കാണാം.  

ഇവരോടു കയറിക്കോളൂ എന്ന് ഊബർ ഡ്രൈവർ പറയുന്നുണ്ടെങ്കിലും ‘നീ വേറെ വർത്തമാനമൊന്നും പറയണ്ട. നീ ഇവിടെ നിന്ന് ആളെ കയറ്റില്ല’ എന്നാണു ടാക്സി ഡ്രൈവർമാരുടെ മറുപടി. ഞങ്ങളും നികുതിയടച്ചു തന്നെയാണു വാഹനമോടിക്കുന്നതെന്ന് ഊബർ ഡ്രൈവർ പറയുമ്പോൾ ‘നീ നിന്റെ വീടിന്റവിടെ ഓടിച്ചാ മതി’ എന്നാണു പ്രതികരണം.

ഡ്രൈവർ വിഡിയോ പകർത്തുന്നതു കണ്ട് ‘ഫോട്ടോയെടുത്താൽ ഒരു കുഴപ്പവുമില്ല. നിനക്ക് ഇവിടെ ഓടാൻ പെർമിഷനില്ല’ എന്നും തടയുന്നവരിലൊരാൾ പറയുന്നുണ്ട്. നിങ്ങളെന്താ പൊലീസാണോ എന്നു ചോദിക്കുമ്പോൾ ‘ആണെടാ’ എന്ന മറുപടിയിലാണു വിഡിയോ അവസാനിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെത്തി വിവരം തിരക്കുന്നതും വിഡിയോയിൽ കാണാം. English Summary:
Online taxi services faced obstruction at Thrissur railway station following a statement from minister K.B. Ganesh Kumar. A group of taxi drivers blocked an Uber taxi from picking up passengers, leading to a dispute highlighted in a video capturing the incident.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158447