search

ആ പോസ്റ്റർ ‘ക്ലിക്കായി’; നൈറ്റി ധരിച്ച്, തോളിൽ വെളളത്തോർത്തുമിട്ട് ‘പോസ്’ ചെയ്ത ശ്രീജ ജയിച്ചു

LHC0088 1 hour(s) ago views 329
  



കുറുപ്പംപടി ∙ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്രാരിയേലി ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി ശ്രീജ ഷിജോ ജയിച്ചു. നൈറ്റി ധരിച്ച് തോളിൽ വെളളത്തോർത്തുമിട്ട് വനാതിർത്തിയിലെ ടാർ റോഡിലൂടെ നടന്നു വരുന്ന സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ ചർച്ചയായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖല സെക്രട്ടറി അഭിലാഷ് അനിരുദ്ധനാണു യാദൃച്ഛികമായി ചിത്രം ക്യാമറയിൽ പകർത്തിയത്.  

സിപിഎം വേങ്ങൂർ ലോക്കൽ കമ്മിറ്റിയംഗമായ ശ്രീജ യോഗം കഴിഞ്ഞു വീട്ടിലെത്തി ആടിനു തീറ്റ ശേഖരിച്ചു മടങ്ങുമ്പോഴാണ് അനിരുദ്ധൻ ചിത്രം പകർത്തിയത്. പേരും ചിഹ്നവും ചേർത്തു പോസ്റ്ററാക്കുകയായിരുന്നു. നിലവിൽ വേങ്ങൂർ പഞ്ചായത്ത് വികസനകാര്യ സ്ഥിര സമിതി അധ്യക്ഷയാണു ശ്രീജ. അർബുദ രോഗ അതിജീവിത കൂടിയാണ് ശ്രീജ.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയാം English Summary:
Kerala Local Elections: Sreeja Shijo of the LDF has won the election in the Kariyeli division of the Koovappady Block Panchayat. Her unconventional election poster, captured by Abhilash Anirudhan, went viral and showcased her everyday life and simplicity, resonating with voters.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158468