തിരുവനന്തപുരം ∙ ഉച്ചയ്ക്കു 12ന് ഞങ്ങളെത്തുമ്പോൾ ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) ശോഭന കുമാരി ഒരു റൗണ്ട് വീടുകൾ കയറിക്കഴിഞ്ഞിരുന്നു. ഇനിയുമുണ്ട് അൻപതോളം വീടുകൾ ബാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നിരിക്കുന്നത് ഒരാഴ്ചത്തെ സമയമാണ്. അതിനു മുൻപ് തനിക്കു കീഴിലുള്ള 996 വീടുകളിലെത്തി എന്യൂമറേഷൻ ഫോം കൈമാറണം. 2 ദിവസമായി ജോലി തുടങ്ങിയിട്ട്.
- Also Read ബിഹാറിലുണ്ടായിരുന്നു മലയാളി എംഎൽഎ; ബിഹാർ, ജാർഖണ്ഡ് വിദ്യാഭ്യാസ ഭൂപടത്തിൽ സ്വന്തം പേരെഴുതിച്ചേർത്തയാൾ
ചില്ലറ പണിയൊന്നുമല്ല. കോട്ടയ്ക്കകത്ത് ബ്രാഹ്മണ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന വീടുകളാണ് ശോഭന കുമാരിയുടെ പട്ടികയിലേറെയും. അതിനാൽ 100 മീറ്റർ നടന്നാൽ തന്നെ ഇരുവശത്തുമായി മുപ്പതോളം വീടുകൾ കവർ ചെയ്യാമെന്ന ആശ്വാസമുണ്ട്. പക്ഷേ, ഗ്രാമങ്ങളിൽ ഇതല്ല സീൻ. നടന്നു നടന്നു പരിപ്പിളകും.
വീട്ടിൽ ആളില്ലെങ്കിലും ഫോം കിട്ടും
കോട്ടയ്ക്കകത്ത് അയ്യാ വാധ്യാർ സ്ട്രീറ്റ് വെൽഫെയർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.സീതാരാമനാണു വഴികാട്ടി. ഓരോ വീട്ടിലെയും അംഗങ്ങളെ അദ്ദേഹത്തിനു നന്നായറിയാം. ഗണേശന്റെ വീട്ടിലേക്കായിരുന്നു ആദ്യത്തെ യാത്ര. വീട്ടിൽ ഗണേശനും ഭാര്യയും 2 മക്കളും. അവിടെ കൊടുക്കേണ്ടത് 8 ഫോമുകൾ. ഒരാൾക്ക് 2 വീതം. ഓരോന്ന് പൂരിപ്പിച്ചു വാങ്ങണം. ഓരോ പകർപ്പ് വീട്ടുകാർക്ക് സൂക്ഷിക്കാം. ഗണേശന്റെ ഒരു കുട്ടി ബെംഗളൂരുവിലും മറ്റേയാൾ ചെന്നൈയിലുമാണ്.
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
‘‘അവർക്ക് അവിടെ വോട്ടുണ്ടോ?’’ ശോഭന കുമാരി ചോദിച്ചു.
‘‘ഉണ്ടാകാൻ വഴിയില്ല’’
‘‘എന്നാൽ, ഇതു പൂരിപ്പിച്ചു വയ്ക്കണം. പിന്നീടു വന്നു വാങ്ങാം’’
‘‘മക്കൾ ഇവിടെയില്ല. അവർ ഒപ്പിടണ്ടേ?’’
‘‘നിർബന്ധമില്ല. നിങ്ങളാരെങ്കിലും അവർക്കു വേണ്ടി ഒപ്പിട്ടാൽ മതി’’
2002 ലെ വിവരങ്ങളില്ലേ? ബിഎൽഒ തരും
അടുത്ത വീട്ടിലേക്കു നടക്കവേ ശോഭന കുമാരിയോടു ചോദിച്ചു.
‘‘ഫോം അപ്പോൾത്തന്നെ പൂരിപ്പിച്ചു വാങ്ങേണ്ടതല്ലേ?’’
‘‘അതു നടക്കില്ല. ഒരുപാട് സമയമെടുക്കും. ഫോം ആദ്യം വിതരണം ചെയ്യും. വീട്ടുകാർ അതു പൂരിപ്പിച്ചു വയ്ക്കും. പിന്നീട് പോയി ഒരുമിച്ചു ശേഖരിക്കും’’
‘‘ഫോം പൂരിപ്പിക്കാൻ അറിയാത്തവർ എന്തു ചെയ്യും?’’
‘‘ഫോമിൽ തന്നെ ബിഎൽഒയുടെ നമ്പറുണ്ട്. അതിൽ വിളിച്ചാൽ സഹായിക്കും’’
‘‘പൂരിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ട് 2002 ലെ എസ്ഐആറിൽ പങ്കെടുത്തിട്ടുണ്ടോ എന്നതാണ്. അതെങ്ങനെ കണ്ടെത്തും?’’
‘‘അതു ശരിയാണ്. പക്ഷേ, 2002 ലെ എസ്ഐആറിൽ പങ്കെടുത്തവരുടെ പട്ടിക ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഞങ്ങൾക്ക് തന്നിട്ടുണ്ട്. അതിൽ നിന്നു തിരിച്ചറിയൽ കാർഡ് നമ്പർ എടുത്ത് പുതിയ ഫോമിൽ എഴുതും.’’
ആളില്ലാ വീടുകൾ അനേകം
അടുത്ത 2 വീടുകളിലെത്തിയപ്പോൾ ആളില്ല. അതിൽ ഒരു വീട്ടിൽ കഴിഞ്ഞ ദിവസം ചെന്നപ്പോഴും ഇതായിരുന്നു അവസ്ഥയെന്നു ബിഎൽഒ. അടുത്ത ബന്ധുക്കൾ അടുത്തുണ്ടെങ്കിൽ ആ വീട്ടിൽ ഫോം നൽകാറുണ്ട്. അല്ലെങ്കിൽ പൊതുവേ നേരിട്ടാണ് ഫോം കൈമാറുക. 50 വീട്ടിൽ പോയാൽ 15 വീട്ടിലും ആളുണ്ടാകാറില്ല. നാളെയും മറ്റന്നാളും ആണ് ബിഎൽഒമാർക്ക് നിർണായകം.
രണ്ടാം ശനിയും ഞായറും ആയതിനാൽ മിക്ക വീടുകളിലും ആളുകളുണ്ടാകും. പുതിയ തലമുറയിലെ മിക്ക കുട്ടികളും ഇപ്പോൾ നാട്ടിലില്ലാത്തതും പ്രശ്നമാണ്. പക്ഷേ, അവർക്കു വേണ്ടി അടുത്ത ബന്ധുക്കൾ ഫോമിൽ ഒപ്പിട്ടാൽ മതിയെന്ന വ്യവസ്ഥയുള്ളതിനാൽ ഒപ്പില്ലെങ്കിൽ വോട്ടു പോകുമെന്ന പേടി വേണ്ട.
സ്ഥലം മാറിപ്പോയവരാണെങ്കിൽ ബിഎൽഒ അക്കാര്യം ഫോമിൽ രേഖപ്പെടുത്തും. സമീപത്തു താമസിക്കുന്ന ഒരാൾ സാക്ഷിയായി ഒപ്പിടുകയും വേണം. ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ ആ വീട്ടുകാരാണ് സാക്ഷ്യപ്പെടുത്തേണ്ടത്. പക്ഷേ, എല്ലാ ബിഎൽഒമാരും ശോഭന കുമാരിയെപ്പോലെ ഉദാരമതികളാകണമെന്നില്ല. വീട്ടിൽ ആളില്ലെങ്കിൽ അടുത്ത വീട്ടിൽ ഫോം നൽകാൻ ബിഎൽഒ വിസമ്മതിച്ചാൽ വോട്ടർ ബുദ്ധിമുട്ടും.
ആളില്ലാത്ത വീട്ടിൽ പലവട്ടം സന്ദർശിച്ചോ, അടുത്ത വീട്ടിൽ ഫോം നൽകിയ ശേഷം ഇതു തിരികെ ശേഖരിച്ചോ ബിഎൽഒ സഹായിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്ഐആറിലൂടെ ലക്ഷക്കണക്കിന് വോട്ടർമാർ പട്ടികയിൽ നിന്നു പുറത്തേക്കു പോകും. അതിനാൽ ബിഎൽഒയെ വിളിച്ച് ഫോം കരസ്ഥമാക്കുക പ്രധാനമാണ്.
പൂരിപ്പിക്കേണ്ടത് എന്തൊക്കെ?
∙ വോട്ടറുടെ പേരും ഫോട്ടോയും മറ്റു പ്രധാന വിവരങ്ങളും എന്യൂമറേഷൻ ഫോമിൽ അച്ചടിച്ചിട്ടുണ്ട്. വോട്ടർ പൂരിപ്പിക്കേണ്ട വിവരങ്ങൾ ഇവയാണ്: ജനനത്തീയതി, ആധാർ നമ്പർ, പിതാവിന്റെ/രക്ഷിതാവിന്റെ പേരും വോട്ടർ കാർഡ് നമ്പറും, മാതാവിന്റെ പേരും വോട്ടർ കാർഡ് നമ്പറും, പങ്കാളിയുടെ പേരും വോട്ടർ കാർഡ് നമ്പറും. 2002 ലെ എസ്ആർആറിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിലെ പേര്, കാർഡ് നമ്പർ, ബന്ധുവിന്റെ പേര്, ബന്ധം, ജില്ല, സംസ്ഥാനം, നിയമസഭാ മണ്ഡലം, മണ്ഡലത്തിന്റെ നമ്പർ, ഭാഗം, ക്രമനമ്പർ. ബന്ധുവിന്റെ ഇതേ വിവരങ്ങളും നൽകണം.
2002 വിവരങ്ങൾ കടുപ്പം
∙ വോട്ടർമാരുടെ 2002 ലെ വിവരങ്ങൾ എന്യൂമറേഷൻ ഫോമിൽ ചേർക്കുകയാണ് ബിഎൽഒമാർക്കു മുന്നിലെ വലിയ വെല്ലുവിളി. ഇതു കൃത്യമായി പൂരിപ്പിക്കാതെയാണ് ഫോം വോട്ടർമാർ തിരികെ നൽകുന്നത്. ഇൗ വിവരങ്ങൾ കണ്ടെത്താൻ 2002 ലെ വോട്ടർ പട്ടിക ബിഎൽഒമാർക്ക് നൽകിയിട്ടുണ്ടെങ്കിലും തിരഞ്ഞു കണ്ടെത്തുക ഏറെ ബുദ്ധിമുട്ടാണ്. English Summary:
Kerala BLOs Tackle Special Summary Revision: Door-to-Door Challenges and Triumphs |
|