search

‘തിരഞ്ഞെടുപ്പിനു ശേഷം മതി എസ്ഐആര്‍’; സുപ്രീം കോടതിയിൽ‌ ഹർജി നൽകാൻ തമിഴ്നാട്

cy520520 1 hour(s) ago views 854
  



ചെന്നൈ ∙ രാജ്യത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) എതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും. സര്‍വകക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിനുശേഷം എസ്ഐആര്‍ നടത്താമെന്നാണ് തമിഴ്നാടിന്റെ നിലപാട്.  

  • Also Read ‘കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്ക് ?’: അജിത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ‌   


തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രത്തിനായി പ്രവർത്തിക്കുകയാണെന്ന് സർവകക്ഷി യോഗത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു. 49 പാര്‍ട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. എസ്ഐആറിനെതിരായ പ്രമേയം യോഗത്തിൽ പാസാക്കി. ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ടിവികെ, എൻടികെ, എഎംഎംകെ പാര്‍ട്ടികള്‍ യോഗത്തിൽ പങ്കെടുത്തില്ല.  

  • Also Read എസ്ഐആർ: എന്യൂമറേഷൻ ഫോമിൽ പൗരത്വം സംബന്ധിച്ച ചോദ്യങ്ങളും   


എസ്ഐആറിന് എതിരെ കേരളം നേരത്തെ പ്രമേയം പാസാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ എസ്ഐആർ നടപ്പാക്കരുതെന്ന് സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിയാണ് രണ്ടാംഘട്ടത്തിൽ എസ്ഐആർ നടപ്പാക്കുന്ന 12 സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളത്തെയും ഉൾപ്പെടുത്തിയത്. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Tamil Nadu to Challenge SIR in Supreme Court: Voter List Revision in Tamil Nadu is facing opposition as the state plans to file a petition in the Supreme Court against the SIR implementation. The state government advocates for SIR to be conducted post the 2026 elections, citing concerns about the Election Commission\“s neutrality.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156100