search

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുളത്തിലേക്ക് ചാടി രാഹുൽ, മീൻ പിടിച്ച് കരയിലേക്ക് – വിഡിയോ

LHC0088 3 hour(s) ago views 755
  

  



പട്ന ∙ ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീൻ പിടിക്കാനിറങ്ങി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായ്‌യിലെ ഒരു കുളത്തിലാണ് രാഹുൽ ഇറങ്ങിയത്. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ മന്ത്രിയുമായ മുകേഷ് സാഹ്നിക്കൊപ്പം രാഹുല്‍ ഒരു വഞ്ചിയില്‍ കുളത്തിന്റെ നടുവിലേക്ക് പോവുകയും മീൻ പിടിക്കാനായി വല എറിയുകയുമായിരുന്നു.

  • Also Read ‘തിരഞ്ഞെടുപ്പിനു ശേഷം മതി എസ്ഐആര്‍’; സുപ്രീം കോടതിയിൽ‌ ഹർജി നൽകാൻ തമിഴ്നാട്   
  ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുളത്തിലിറങ്ങിയ രാഹുൽ ഗാന്ധി. (Photo: @RahulGandhi / X)

പതിവ് വേഷമായ വെളുത്ത ടീഷര്‍ട്ടും കാര്‍ഗോ പാന്റ്‌സും ധരിച്ച രാഹുല്‍, സാഹ്നിക്ക് പിന്നാലെ കുളത്തിലേക്ക് ചാടി. ഇതോടെ ചുറ്റുംകൂടിയവര്‍ രാഹുല്‍ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു. നിരവധി മത്സ്യത്തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നു. വിഡിയോ ഇതിനോടകം കോൺഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വൈറലായി. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ അടക്കം ചർച്ച ചെയ്താണ് രാഹുൽ സംഭവസ്ഥലത്ത് നിന്നും മടങ്ങിയത്.


नेता विपक्ष श्री @RahulGandhi ने बेगूसराय में मछली पकड़ने के साथ ही मछुआरा साथियों से बात कर उनके काम से जुड़ी चुनौतियों और संघर्षों पर चर्चा की।

इस दौरान VIP पार्टी के संस्थापक श्री @sonofmallah भी साथ रहे।

महागठबंधन ने वादा किया है

मछुआरा परिवारों को लीन पीरियड… pic.twitter.com/SFyr4naMbe— Congress (@INCIndia) November 2, 2025


Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @RahulGandhi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Rahul Gandhi\“s Viral Fishing Video: Rahul Gandhi caught fishing during an election campaign in Bihar. The Congress leader jumped into a pond in Begusarai with Vikasheel Insaan Party leader Mukesh Sahni.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504