കോഴിക്കോട് ∙ ബീച്ച് ആശുപത്രി കോംപൗണ്ടിൽ പ്രവർത്തിക്കുന്ന ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ ഗ്ലാസ് ഡോർ തകർത്ത് കവർച്ചയ്ക്കു ശ്രമിച്ച പ്രതി പിടിയിൽ. ചുള്ളിക്കാട് രഹന മൻസിലിൽ നിയാസിനെ (കത്തിക്ക–41) ആണ് വെള്ളയിൽ പൊലീസ് പിടികൂടിയത്. ചക്കുംകടവ് വച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഒക്ടോബർ 25ന് രാത്രിയായിരുന്നു സംഭവം.
ഓഗസ്റ്റിൽ ഇതേ സ്ഥാപനത്തിൽ നിന്നും ഒരു ലക്ഷം രൂപ വില വരുന്ന 60 സ്പ്രേയിങ് മെഷീനുകൾ മോഷ്ടിച്ച കേസിൽ ഇയാൾ നിലവിൽ ജാമ്യത്തിലാണ്. വെള്ളയിൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ ശിവദാസൻ, മിഥുൻ എസ്‌സിപിഒമാരായ ഷീന ജോർജ്, അനീഷ് കുമാർ, സുനിൽ കുമാർ, ഷിജു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. English Summary:
Kozhikode theft sees an arrest after an attempted robbery at the District Vector Control Unit. Niyas, previously out on bail for a similar large-scale theft, was apprehended by Vellayil police and remanded to judicial custody. |