ഇസ്‌ലാമാബാദ്∙ ബലൂചിസ്ഥാനെ കുറിച്ചുള്ള പരാമർശങ്ങൾക്കു പിന്നാലെ ബോളിവുഡ് നടൻ സൽമാൻ ഖാനെ തീവ്രവാദിയായി പാക്കിസ്ഥാൻ പ്രഖ്യാപിച്ചെന്ന വാർത്ത കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പുറത്തുവന്നത്. എന്നാൽ ഇപ്പോഴിതാ അതുസംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ.
Also Read സൽമാൻ ഖാനെ തീവ്രവാദ പട്ടികയിൽപ്പെടുത്തി പാക്കിസ്ഥാൻ; ‘ആ വാക്കുകൾ ബലൂച് ജനതയ്ക്ക് സന്തോഷം നൽകി’
പാക്കിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങിന്റെ ഫാക്ട്ചെക്കിങ് വിഭാഗമാണ് സൽമാൻ ഖാനെ സംബന്ധിച്ച് പുറത്തു വന്ന വാർത്ത തെറ്റാണെന്ന് വിശദമാക്കിയത്. സൽമാൻ ഖാന് വിലക്കേർപ്പെടുത്തി കൊണ്ടുള്ള യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
തീവ്രവാദവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ഉൾപ്പെടുത്തുന്ന പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിൽ സൽമാൻ ഖാന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയമോ പ്രവിശ്യാ ഭരണകൂടമോ ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും പുറത്ത് വിട്ടിട്ടില്ലെന്നും മന്ത്രാലയത്തിന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. സൽമാൻ ഖാനുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ വാർത്തകളും ഇന്ത്യൻ മാധ്യമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പാക്കിസ്ഥാന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നും ഈ വാർത്ത ഇല്ലെന്നും പുറത്തുവന്ന വാർത്ത വ്യാജമാണെന്നും പോസ്റ്റിൽ പറയുന്നു.
പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
MORE PREMIUM STORIES
ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും ആമിർ ഖാനുമൊപ്പം റിയാദിൽ നടന്ന ജോയ് ഫോറം 2025ൽ മധ്യപൂർവേഷ്യയിൽ ഇന്ത്യൻ സിനിമയുടെ വർധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിക്കവേ സൽമാൻ നടത്തിയ പരാമർശങ്ങളാണ് അന്ന് വിവാദമായത്. ‘‘ഇപ്പോൾ ഒരു ഹിന്ദി സിനിമ എടുത്ത് ഇവിടെ (സൗദി അറേബ്യയിൽ) റിലീസ് ചെയ്താൽ അത് ഒരു സൂപ്പർഹിറ്റാകും. ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കിൽ മലയാള സിനിമയാണ് ചെയ്യുന്നതെങ്കിൽ അത് നൂറുകോടി രൂപയുടെ ബിസിനസ് നേടും. കാരണം മറ്റു രാജ്യങ്ങളിൽനിന്നുള്ള നിരവധി ആളുകൾ ഇവിടെ എത്തിയിട്ടുണ്ട്. ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാക്കിസ്ഥാനിൽ നിന്നുള്ളവരുണ്ട്... എല്ലാവരും ഇവിടെ ജോലി ചെയ്യുന്നുണ്ട്’’ – ഇതായിരുന്നു സൽമാൻ ഖാന്റെ പരാമർശം.
Also Read അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരു മരണം; സൽമാൻ ഖാൻ പാക്ക് തീവ്രവാദ പട്ടികയിൽ – ഇന്നത്തെ പ്രധാന വാർത്തകൾ
ഇതിൽ ബലൂചിസ്ഥാനെയും പാക്കിസ്ഥാനെയും വെവ്വേറെ പരാമർശിച്ചത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയായി എന്നാരോപിച്ചാണ് സല്‍മാൻ ഖാനെ തീവ്രവാദിയായി പാക്കിസ്ഥാൻ പ്രഖ്യാപിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. English Summary:
Pakistan Debunks “Salman Khan Terrorist“ Rumors: Ministry Issues Official Clarification