search

‘വീണ്ടും പ്രവേശനം ലഭിച്ചാലും ആ കോളജിലേക്കില്ല’; അർജുൻ ടിസി വാങ്ങി; ഫീസിന് വഴിയില്ലാതെ

deltin33 7 hour(s) ago views 491
  



കോഴിക്കോട് ∙ കൂടിയ ഫീസ് അടയ്ക്കാൻ വഴിയില്ലാതെ, ബിഎസ്‌സി അഗ്രികൾചർ കോഴ്സ് ഉപേക്ഷിച്ച് താമരശ്ശേരി പുതുപ്പാടി സ്വദേശി വി.എസ്.അർജുൻ. വെള്ളായണി ഗവ. കാർഷിക കോളജിൽ ചേർന്ന അർജുൻ ഇന്നു ക്ലാസ് തുടങ്ങാനിരിക്കെ, 24ന് ആണ് ടിസി വാങ്ങിയത്. സെപ്റ്റംബർ 15ന് ആണ് 39,000 രൂപയടച്ച് കോളജിൽ പ്രവേശനം നേടിയത്. ക്ലാസ് തുടങ്ങുമ്പോൾ 50,000 രൂപ കൂടി അടയ്ക്കേണ്ടി വരുമെന്നും ഇതു താങ്ങാൻ കഴിയാത്തതിനാലാണു ടിസി വാങ്ങിയതെന്നും അർജുൻ പറഞ്ഞു.

  • Also Read കോളജ് വിദ്യാർഥിനിക്കു നേരെയുള്ള ആസിഡ് ആക്രമണം വ്യാജം; യുവാവിനെ കുടുക്കാൻ തയ്യാറാക്കിയ നാടകം, പിതാവ് അറസ്റ്റിൽ   


‘അലോട്മെന്റ് സമയത്ത് ഇത്രയും ഫീസ് സൈറ്റിൽ കാണിച്ചിരുന്നില്ല. ഈ ഫീസ് വേണ്ടിവരുമെന്നു കോളജ് അധികൃതരോ സർവകലാശാലയോ അറിയിച്ചിരുന്നുമില്ല. എനിക്കും ധാരണയുണ്ടായിരുന്നില്ല. വലിയ ഫീസിനെപ്പറ്റി സീനിയേഴ്സും വിദ്യാർഥി യൂണിയൻ നേതാക്കളുമാണു പറഞ്ഞത്. വീട്ടിൽ അച്ഛന്റെ ചികിത്സയ്ക്ക് അടക്കം ബുദ്ധിമുട്ടുകളുണ്ട്. സഹോദരിക്ക് എടുത്ത വിദ്യാഭ്യാസ വായ്പ തീർന്നിട്ടില്ല. വീടു നന്നാക്കാനെടുത്ത കടവുമുണ്ട്. ഈ സാഹചര്യത്തിൽ, വീണ്ടുമൊരു വിദ്യാഭ്യാസ വായ്പ എടുക്കാനാകില്ല. കോഴ്സ് ഉപേക്ഷിക്കുകയാണെങ്കിൽ അടച്ച തുക തിരിച്ചു കിട്ടാനുള്ള അവസരം 24 വരെയായിരുന്നു. അന്നാണു ടിസി വാങ്ങിയത്. അല്ലെങ്കിൽ, ടിസി കിട്ടാൻ 75,000 രൂപ കൂടി അടയ്ക്കേണ്ടി വന്നേനെ.’– അർജുൻ പറയുന്നു.

  • Also Read 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!   


കർഷക ദമ്പതികളായ സത്യരാജിന്റെയും ബീനയുടെയും മകനായ അർജുൻ ടിസി വാങ്ങിയതു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. പലരും സഹായം വാഗ്ദാനം ചെയ്തു വിളിച്ചിരുന്നു. വീണ്ടും പ്രവേശനം ലഭിച്ചാലും ആ കോളജിലേക്കില്ല. അടുത്ത തവണ വെറ്ററിനറി കോഴ്സിനു പ്രവേശനം നേടാൻ ശ്രമിക്കുമെന്നും അർജുൻ പറഞ്ഞു.
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയായതിനാൽ ഇ ഗ്രാന്റ്സ് മുഖേന ഫീസ് ആനുകൂല്യം തിരികെ ലഭിക്കുമെന്ന് വെള്ളായണി കാർഷിക കോളജ് ഡീൻ ഡോ.ജേക്കബ് ജോൺ പറഞ്ഞു. വിസിയുടെ സ്പെഷൽ സ്കോളർഷിപ്പിനു സാധ്യതയുണ്ടെന്നും 50,000 രൂപ കൂടി അടയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. English Summary:
Student Drops Course Due to High Fees: Arjun from Thamarassery abandoned his BSc Agriculture course at Vellayani Agricultural College due to unaffordable fees. Despite college claims of scholarship eligibility, Arjun cited undisclosed fee increases.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469884