search

ജെഎൻയു യൂണിയൻ തിര‍ഞ്ഞെടുപ്പ്: എസ്എഫ്ഐയെ നയിക്കാൻ ഇരിങ്ങാലക്കുടക്കാരി ഗോപിക

cy520520 3 hour(s) ago views 300
  



ന്യൂഡൽഹി ∙ ജെഎൻയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയെ നയിക്കാൻ മലയാളി വിദ്യാർഥിനി. സെന്റർ ഫോർ സ്റ്റഡി ഓഫ് ലോ ആൻഡ് ഗവേർണൻസിൽ ഗവേഷണ വിദ്യാർഥിയായ കെ.ഗോപിക ബാബു യൂണിയൻ സെൻട്രൽ കമ്മിറ്റിയിലേക്കു നോമിനേഷൻ സമർപ്പിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് നോമിനേഷൻ സമർപ്പിച്ച ഗോപിക ഏത് സീറ്റിലേക്കാണു മത്സരിക്കുക എന്ന് ഇന്നു സംഘടന അറിയിക്കും.

  • Also Read പിഎം ശ്രീ: കരാറിൽ ബിജെപി– സിപിഎം ‘അന്തർധാര’ കണ്ടെത്തി സിപിഐയും; മുന്നണി ഉലയുന്നു   


ജെഎൻയു എസ്എഫ്ഐ സെൻട്രൽ സെക്രട്ടറിയേറ്റ് അംഗമായ ഗോപിക ഇരിങ്ങാലക്കുട സ്വദേശിയാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദം പൂർത്തിയാക്കിയ ഗോപിക, പിജി ജെഎൻയുവിലാണ് പഠിച്ചത്. ഐസ - എസ്എഫ്ഐ സഖ്യമായാണ് ഇത്തവണ ജെഎൻയു യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എഐഎസ്എഫ് ഒറ്റയ്ക്കും തിരഞ്ഞെടുപ്പിനെ നേരിടും.  

  • Also Read അവർ ഭാര്യാഭർത്താക്കന്മാരായി സ്വയം പ്രഖ്യാപിച്ചു; ബോംബെ തെരുവിലെ ‘റൊമാന്റിക് പോക്കിരി’ അങ്ങനെ വിപ്ലവകാരികളുടെ ‘മാ’ ആയി; മുഖത്ത് ദിവസങ്ങളോളം 5 വിരൽപാടുകൾ!   


ഐസ-ഡിഎസ്എഫ് സഖ്യവും, എസ്എഫ്ഐ-എഐഎസ്എഫ് സഖ്യവുമായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചത്. നോമിനേഷൻ സമർപ്പിക്കാനുള്ള സമയം ഇന്നലെ രാത്രി അവസാനിച്ചു. 29ന് അവസാന ഘട്ട മത്സരാർഥികളുടെ പട്ടിക പുറത്തുവിടും.
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Malayali Student to Lead SFI in JNU Elections: Malayali student K. Gopika Babu is set to lead SFI in the JNU Students\“ Union elections. Hailing from Irinjalakuda, she\“s nominated for key posts amid an AISA-SFI alliance.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156166