കണ്ണൂർ ∙ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട, പയ്യന്നൂർ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന്റെ പരോൾ നീട്ടി. ജയിൽ ഡിജിപിയാണ് നിഷാദിന്റെ പരോൾ ഈ മാസം 11 വരെ നീട്ടിയത്. തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും ശിക്ഷിക്കപ്പെട്ടതിനാൽ നിഷാദ് സത്യപ്രതിജ്ഞ ചെയ്തില്ല.
Also Read കണ്ണ് തെറ്റിയാൽ കൈവിടും; ട്രാഫിക് സിഗ്നലുകളിൽ അതീവ ജാഗ്രത വേണമെന്ന് അബുദാബി പൊലീസ്
പയ്യന്നൂരിൽ പൊലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിനാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞമാസം 26നാണ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിഷാദിന് ആറു ദിവസത്തെ പരോൾ അനുവദിച്ചത്. ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ പരോൾ അനുവദിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഈ പരോൾ കാലാവധി അവസാനിച്ചതോടെയാണ് ജയിൽ ഡിജിപി തന്നെ പരോൾ വീണ്ടും അനുവദിച്ചത്. അച്ഛന്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷ നൽകിയത്.
Also Read വീട്ടിൽ ഒറ്റയ്ക്കായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അടുത്ത ബന്ധു അറസ്റ്റിൽ
തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മുനിസിപ്പാലിറ്റി മൊട്ടമ്മൽ വാർഡിൽ നിന്നാണ് സിപിഎം സ്ഥാനാർഥിയായി നിഷാദ് വിജയിച്ചത്. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. ജയിലിലായെങ്കിലും നിഷാദ് മത്സരിച്ചു ജയിച്ചു. നിയമ പ്രശ്നങ്ങളുള്ളതിനാൽ സത്യപ്രതിജ്ഞ ചെയ്യാനായില്ല.
സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
V.K. Nishad\“s parole : Parole Extended for V.K. Nishad, Convicted CPI(M) Councilor in Payyanur Bomb Case