വാഷിങ്ടൻ∙ നോർത്ത് കാരോലൈനയിൽ കൂട്ടക്കൊലപാതകം നടത്താൻ പദ്ധതിയിട്ട് പിടിയിലായ യുവാവ് മൂന്ന് വർഷം മുൻപേ എഫ്ബിഐയുടെ നോട്ടപ്പുള്ളി. പിടിയിലായ 18കാരൻ ക്രിസ്റ്റ്യൻ സ്റ്റർഡിവാന്റിനെയാണ് ഐഎസ് അനുകൂല നടപടികളുടെ പേരിൽ എഫ്ബിഐ നിരീക്ഷിച്ചിരുന്നത്. 15–ാം വയസ് മുതൽ ഇയാൾ എഫ്ബിഐയുെട നിരീക്ഷണത്തിലായിരുന്നു. യൂറോപ്പിലെ ഒരു ഐഎസ് അംഗത്തെ യുവാവ് ബന്ധപ്പെട്ടിരുന്നുവെന്നതും കറുത്ത വസ്ത്രം ധരിച്ച് കത്തിയുമായി അയൽക്കാരനെ ആക്രമിക്കാൻ ഇയാൾക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നതായാണ് വിവരം.
- Also Read വിഡിയോ കോൾ കട്ട് ചെയ്യാതെ പൊലീസ് സ്റ്റേഷനിലെത്തി; റിട്ട. സൈനികനു മുന്നിൽ അടിതെറ്റി വെർച്വൽ അറസ്റ്റ് തട്ടിപ്പുകാർ
ക്രിസ്റ്റ്യൻ സ്റ്റർഡിവന്റിന്റെ വീട്ടിൽ പരിശോധന നടത്തിയ എഫ്ബിഐ ഏജന്റുമാർ ‘ന്യൂ ഇയർ അറ്റാക്ക് 2026’ എന്ന പേരിലുള്ള കൈയ്യെഴുത്ത് രേഖ കണ്ടെത്തിയിരുന്നു. 20 പേരെ വരെ കുത്തിക്കൊലപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് അതിൽ പറയുന്നുണ്ട്. ഡിസംബർ 12ന്, സ്റ്റർഡിവന്റ് ഐഎസ് അംഗങ്ങള്‍ക്ക് സന്ദേശങ്ങൾ അയക്കുകയും ‘ഉടൻ തന്നെ ജിഹാദ് ചെയ്യുമെന്ന്’ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ‘ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സൈനികൻ’ എന്നാണ് യുവാവ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യുവാവ് ജോലി ചെയ്തിരുന്ന ബർഗർ കിങ് ഫാസ്റ്റ് ഫുഡ് റെസ്റ്ററന്റിൽ ആക്രമണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നാണു സൂചന.
- Also Read ‘ഡോണൾഡ് ട്രംപ് മാത്രമല്ല, ചൈനയും ഇടപെട്ടു’; ഓപ്പറേഷൻ സിന്ദൂറിനിടെ ചൈന മധ്യസ്ഥരായെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാൻ
എഫ്ബിഐ പരിശോധനയിൽ യുവാവിന്റെ കട്ടിലിനടിയിൽ രണ്ട് കത്തികൾ, രണ്ട് ചുറ്റികകൾ എന്നിവയുൾപ്പെടെ ആയുധങ്ങള്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അമുസ്‌ലിംകൾ, എൽജിബിടിക്യു വ്യക്തികൾ, ജൂതന്മാർ, ക്രിസ്ത്യാനികൾ തുടങ്ങിയ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചുള്ള നിർദേശങ്ങളടങ്ങിയ കുറിപ്പുകളും പരിശോധനയിൽ കണ്ടെത്തി. ഐഎസുമായി ബന്ധപ്പെട്ട ടിക് ടോക്ക് വിഡിയോകളും യുവാവ് നിർമിച്ചു. ഇതെല്ലാം പ്രതിയുടെ ഐഎസ് ബന്ധം സ്ഥിരീകരിക്കുന്നതായിരുന്നുവെന്നാണ് എഫ്ബിഐയുടെ നിഗമനം.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Chinoy200096633 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
FBI surveillance revealed a pro-ISIS youth plotting a mass shooting in North Carolina. He had been under observation since the age of 15 and was connected to ISIS members in Europe. |
|