ന്യൂഡൽഹി∙ നിയമസഭയിൽ പുതിയൊരു ജോലിക്ക് ഒഴിവുണ്ട്; പ്രായവും വിദ്യാഭ്യാസ യോഗ്യതയും പ്രശ്നമല്ല. പക്ഷേ, ലങ്കൂർ കുരങ്ങുകളുടെ ശബ്ദത്തിൽ കരയാൻ അറിയണം. ജോലി എന്താണെന്നല്ലേ, നിയമസഭാ വളപ്പിൽ സ്ഥിരം ശല്യക്കാരായ കുരങ്ങൻമാരെ തുരത്തുന്നതാണു പണി. ശല്യം രൂക്ഷമായതോടെയാണ് ഇവയെ തുരത്താൻ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ വീണ്ടും നിയമിക്കാൻ പൊതുമരാമത്തു വകുപ്പു തീരുമാനിച്ചത്.
- Also Read സ്ഥാനാർഥികൾ ഈ മാസം, ചർച്ചകളിലേക്ക് കോൺഗ്രസ്; നിയമസഭാ തിരഞ്ഞെടുപ്പിലും ‘തദ്ദേശ മോഡൽ’
ഇതിനായാണു ലങ്കൂറിന്റെ ശബ്ദം അനുകരിക്കാൻ അറിയാവുന്നരെ തേടുന്നത്. മുൻപു പാർലമെന്റിൽ ഉൾപ്പെടെ ശല്യമുണ്ടാക്കിയിരുന്ന റീസസ് വർഗത്തിലുള്ള കുരങ്ങൻമാരെ പേടിപ്പിച്ചു തുരത്താൻ പരിശീലകർക്കൊപ്പം ലങ്കൂറുകളെ നിയോഗിച്ചിരുന്നു. പിന്നീടു മൃഗാവകാശ പ്രവർത്തകരുടെ ഉൾപ്പെടെ പ്രതിഷേധം ഉയർന്നതോടെ ലങ്കൂറിനു പകരം, അവയുടെ വേഷം ധരിച്ചവരെ നിർത്തി. ഇവർ പ്രത്യേക ശബ്ദമുണ്ടാക്കിയും വടി വീശിയും മറ്റും കുരങ്ങൻമാരെ ഓടിക്കും. ഉപദ്രവിക്കരുതെന്നു പ്രത്യേക നിർദേശമുണ്ട്. ദിവസം 8 മണിക്കൂറാണു ജോലി. ശനിയാഴ്ചയും ജോലിയുണ്ട്.
- Also Read നിയമസഭ തിരഞ്ഞെടുപ്പ്: തന്ത്രമൊരുക്കാൻ കോൺഗ്രസ് വീണ്ടും വയനാട്ടിലേക്ക്
നേരത്തേ, കുരങ്ങൻമാരെ പേടിപ്പിക്കാൻ നിയമസഭാ വളപ്പിൽ ലങ്കൂറുകളുടെ കട്ടൗട്ടുകൾ വച്ചിരുന്നു. പക്ഷേ, കാര്യം പിടികിട്ടിയ കുരങ്ങന്മാർ പിന്നീടുള്ള ഇരിപ്പ് അതിന്റെ മുകളിലാക്കി.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
2017ൽ നിയമസഭയിൽ ചർച്ച നടക്കുന്നതിനിടെ അകത്തേക്കു പാഞ്ഞു കയറിയ കുരങ്ങൻ സഭാ നടപടികൾ ആകെ സ്തംഭിപ്പിച്ച ചരിത്രമുണ്ട്. നിയമസഭാ മന്ദിരത്തിന്റെ പരിസരത്തുള്ള കുരങ്ങന്മാർ ഓഫിസുകളിലും മറ്റും കയറിയിറങ്ങി ഭക്ഷണ വസ്തുക്കൾ ഉൾപ്പെടെ അപഹരിക്കുന്നതും പതിവാണ്. ആന്റിനകളും വയറുകളും സ്വിച്ച്ബോർഡും നശിപ്പിക്കും.
കുരങ്ങൻമാരെ ഓടിക്കാൻ നിയോഗിച്ചിരുന്നവരുടെ കരാർ കഴിഞ്ഞെന്നും പുതിയ നിയമനത്തിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു. English Summary:
New job opening in New Delhi\“s Legislative Assembly requires mimicking langur monkey sounds to drive away nuisance monkeys. Age and education qualifications not an issue, but applicants must be skilled in imitating langur sounds. |