search

ശബരിമല സ്വർണക്കൊള്ളയിൽ ഇഴഞ്ഞു നീങ്ങി എസ്ഐടി അന്വേഷണം, കുറ്റപത്രം പോലും സമർപ്പിച്ചില്ല; പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുക്കുന്നു?

Chikheang 1 hour(s) ago views 211
  



തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളയിൽ മാസങ്ങൾ പിന്നിട്ടിട്ടും നിർണായക കണ്ടെത്തലുകളില്ലാതെ അന്വേഷണം ഇഴയുമ്പോൾ, അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവർക്കു സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങുന്നു. പരമാവധി 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിലെ പ്രതികൾ അറസ്റ്റിലായി 60 ദിവസത്തിനുള്ളിൽ പ്രാഥമിക കുറ്റപത്രമെങ്കിലും നൽകാനായില്ലെങ്കിൽ കോടതിയിൽനിന്ന് സ്വാഭാവിക ജാമ്യം ലഭിക്കാൻ അവസരം ഒരുങ്ങും. ഒക്ടോബർ 10ന് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഒക്ടോബർ 17ന് ആദ്യം അറസ്റ്റ് ചെയ്തത് ഉണ്ണിക്കൃഷ്ണൻ പോറ്റിയെയായിരുന്നു. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ ഒക്ടോബർ 23നും മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിനെ നവംബർ 1നും അറസ്റ്റ് ചെയ്തു. ഈ 3 പേരുടെയും അറസ്റ്റ് കഴിഞ്ഞ് 60 ദിവസം പിന്നിട്ടെങ്കിലും പ്രാഥമിക കുറ്റപത്രം പോലും നൽകാൻ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല.

  • Also Read ശബരിമല സ്വർണക്കൊള്ള: നിർണായക കണ്ടെത്തലില്ല; പ്രതികൾ ജാമ്യവഴിയിൽ?   


ഇവർക്ക് പിന്നാലെ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എൻ.വാസു, എ.പത്മകുമാർ എന്നിവരുടെ റിമാൻഡും വൈകാതെ 60 ദിവസം പിന്നിടും. അന്വേഷണം 3 മാസമാകുമ്പോഴും സ്വർണപ്പാളികൾക്ക് എന്തു സംഭവിച്ചെന്നോ എത്രത്തോളം സ്വർണം കവർന്നെന്നോ വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദേവസ്വം വിജിലൻസ് കണ്ടെത്തിയതിനപ്പുറം ഹൈക്കോടതി തന്നെ സൂചിപ്പിച്ച ‘വൻ തോക്കുകൾ’ ഉണ്ടെങ്കിൽ അവരെ പിടികൂടാനോ രാജ്യാന്തര ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനോ കഴിഞ്ഞിട്ടുമില്ല. ഹൈക്കോടതി നീട്ടിനൽകിയ അന്വേഷണ കാലാവധി പൂർത്തിയാകാൻ ഇനി 2 ആഴ്ച കൂടിയേ ബാക്കിയുള്ളൂ. അതേസമയം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കില്ലെന്നു ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി. അന്വേഷണവുമായി പൂർണമായി സഹകരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. മുൻ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ് നൽകിയ ഹർജി 7നു കോടതി പരിഗണിച്ചേക്കും.

  • Also Read സ്വർണക്കവർച്ച: പാളി പോയത് പാഴ്സലിലോ? നയതന്ത്രചാനലിൽ കേന്ദ്ര അന്വേഷണം   


ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള എല്ലാവരിലേക്കും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചട്ടില്ല. എസ്ഐടി ഒളിച്ചുകളിക്കുന്നതായാണ് ആക്ഷേപം. പോറ്റിയുമായി ഫോണിൽ ബന്ധപ്പെട്ടവരുടെ പട്ടിക (സി‍ഡിആർ) എസ്ഐടി ശേഖരിച്ചെങ്കിലും അതിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ല. പോറ്റിയുമായി ബന്ധപ്പെട്ടവരിൽ ജനപ്രതിനിധികളടക്കമുണ്ടെന്നാണു വിവരം. ഇവരുടെ പേരുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള എസ്ഐടിയെ അടുത്തയിടെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അന്വേഷണം വഴിതെറ്റുന്നെന്നു കണ്ടാൽ വെങ്കിടേഷിനെ മാറ്റി പകരം മറ്റൊരു എ‍ഡിജിപിയെ ചുമതലയേൽപിക്കാൻ ഹൈക്കോടതി തയാറായേക്കുമെന്നു പൊലീസിൽ ഒരുവിഭാഗം കരുതുന്നു.

  • Also Read നെടുമങ്ങാട്ട് ബസോടിച്ചാൽ നഗരത്തിലെ കുരുക്ക് മാറുമോയെന്ന് മേയർ! ബാറ്ററിയുടെ വിലയ്ക്ക് ഡീസൽ ബസ് വാങ്ങാമല്ലോയെന്ന് മന്ത്രി; ഇ–ബസിൽ എന്തിനാണ് തർക്കം?   

    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇതിനിടെ, കേസ് സിബിഐക്കു കൈമാറണമെന്ന് ഇന്റലിജൻസ് ബ്യൂറോ ശുപാർശ ചെയ്തെന്ന വിവരം പുറത്തുവന്നു. രാഷ്ട്രീയ കോളിളക്കം സൃ ഷ്ടിച്ച കേസിൽനിന്നു തലയൂരാൻ പൊലീസിനും താൽപര്യമുണ്ട്. ഇടതുപക്ഷത്തെ ഉന്നതരടക്കം ഉൾപ്പെട്ട കേസിൽ, സ്വതന്ത്രമായി മുന്നോട്ടുനീങ്ങുന്നതു വെല്ലുവിളിയാണെന്നു വിലയിരുത്തുന്ന പൊലീസ്, സിബിഐ അന്വേഷണത്തെ എതിർക്കുന്നില്ല. അതേസമയം, അന്വേഷണം പൂർണമായി കേന്ദ്ര സർക്കാരിന്റെ കയ്യിലെത്തുന്നതിൽ സംസ്ഥാന സർക്കാരിന് ആശങ്കയുണ്ട്. കേസിൽ സിബിഐ സ്വീകരിക്കുന്ന നടപടികളെ രാഷ്ട്രീയമായി നേരിടാമെങ്കിലും പാർട്ടിയുടെ ഉന്നതരിലേക്ക് അന്വേഷണം നീണ്ടാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഇടതു കേന്ദ്രങ്ങൾ കരുതുന്നു. സിബിഐ അന്വേഷണം വേണമെന്നതിൽ ബിജെപി ഉറച്ചുനിൽക്കുകയാണ്. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങാതെ, അന്വേഷണവുമായി എസ്ഐടി മുന്നോട്ടുപോകണമെന്നാണു കോൺഗ്രസിന്റെ നിലപാട്. English Summary:
Sabarimala Gold Scam: The SIT probing the Sabarimala gold theft has failed to file even a preliminary chargesheet 60 days after key arrests in Kerala, raising the possibility of statutory bail as investigators struggle to trace the missing gold and identify major conspirators.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
146156

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com