ഇസ്‌ലാമാബാദ് ∙ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനുപിന്നാലെ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി 7 പേർക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണു ശിക്ഷ.
- Also Read പുതുവത്സര രാവിൽ നോർത്ത് കാരോലൈനയിൽ ആക്രമണത്തിനുള്ള പദ്ധതി തകർത്തു; അസുത്രണം ഐഎസ് പിന്തുണയോടെ: കാഷ് പട്ടേൽ
മാധ്യമപ്രവർത്തകരും യൂട്യൂബർമാരും മുൻ സൈനിക ഓഫിസർമാരുമാണു പ്രതികൾ. ഇമ്രാന് അധികാരം നഷ്ടമായതിനുപിന്നാലെ 7 പേരും രാജ്യം വിട്ടിരുന്നു. ജീവപര്യന്തത്തിനു പുറമേ 35 വർഷം തടവുശിക്ഷ വേറെയും വിധിച്ചിട്ടുണ്ട്. സൈനികകേന്ദ്രങ്ങൾക്കുനേരെ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ടാണു കേസ്. English Summary:
Pro-Imran Riots: Anti-Terrorism Court Sentences 7 to Double Life Imprisonment |