ചെന്നൈ∙ തമിഴ്നാട്ടിൽ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലർച്ചെയാണ് ക്രൂരകൊലപാതകം നടന്നത്.
- Also Read വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചു; ന്യൂഇയർ പാർട്ടിക്കെത്തിയ സുഹൃത്തിന്റെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് യുവതി
കൃഷിക്കായി ലീസിന് എടുത്ത മൂന്നേക്കർ ഭൂമിയോട് ചേർന്ന ഷെഡിലായിരുന്നു ശക്തിവേലും ഭാര്യയും ഉറങ്ങിയത്. പുലർച്ചെയോടെ, വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വീടിനകത്തുനിന്ന് ലഭിച്ചത്, ശക്തിവേലിന്റെയും അമൃതത്തിന്റെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മാത്രം.
- Also Read അച്ഛനെ കൊല്ലാൻ മക്കളുടെ ക്വട്ടേഷൻ; റിട്ട. വ്യോമസേന ഉദ്യോഗസ്ഥന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ
വീട് പുറത്തുനിന്നു പൂട്ടിയശേഷം, തീയിടുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ കാരണമാണ് പൊലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്. ശക്തിവേലും അമൃതവുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബെംഗളൂരുവിലാണ്. അമൃതം ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ആളാണ്. മാസങ്ങൾക്ക് മുൻപാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Couple was found burnt alive in a shed, and police are investigating the cause of the murder and focusing on people related to the deceased. |