പാലക്കാട്∙ ചികിത്സപ്പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റേണ്ടി വന്ന ഒന്‍പത് വയസുകാരിക്ക് വി.ഡി.സതീശന്‍റെ കൈത്താങ്ങ്. വിനോദിനിക്ക് കൃത്രിമക്കൈ വച്ച് നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ചെലവ് മുഴുവന്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞതായി കുട്ടിയുടെ അച്ഛന്‍ അറിയിച്ചു. വി.ഡി.സതീശന്‍ നേരിട്ട് വിളിച്ചുവെന്നും മകള്‍ക്കു സന്തോഷമായെന്നും വിനോദിനിയുടെ അമ്മയും പറഞ്ഞു.
- Also Read ‘കയ്യൊഴിയാതെ കാക്കണം, കണ്ണീരുണങ്ങണം’; ചികിത്സപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന ഒൻപതുകാരി തകരഷീറ്റ് മറച്ചുകെട്ടിയ വാടക വീട്ടിലെത്തി
∙ 2 പേർക്ക് സസ്പെൻഷൻ, മറ്റു നടപടിയില്ല
കഴിഞ്ഞ സെപ്തംബര്‍ 24 നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് വിനോദിനിയുടെ കൈയ്ക്ക് പരുക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൈയില്‍ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്. ഗുരുതര അനാസ്ഥയില്‍ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതിനപ്പുറം പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല.
- Also Read എസ്ഐടിയിൽ സിപിഎം ബന്ധമുള്ള രണ്ട് സിഐമാർ; അന്വേഷണ വിവരങ്ങൾ ചോർത്താൻ നീക്കം: വി.ഡി.സതീശൻ
മുന്നോട്ട് എങ്ങനെ ജീവിക്കുമെന്നും മകളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നും അറിയാതെ നിസഹായാവസ്ഥയിലായിരുന്നു വിനോദിനിയുടെ മാതാപിതാക്കള്‍. മെഡിക്കൽ കോളജിലേക്ക് പോകുന്നത് പോലും കടം വാങ്ങിയ പണം ഉപയോഗിച്ചായിരുന്നു. മാസങ്ങളോളം ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പ്ലാസ്റ്റിക് സർജറിക്ക് അടക്കം പണം കണ്ടെത്താൻ എന്തു ചെയ്യുമെന്നു സങ്കടപ്പെട്ടിരുന്ന കുടുംബത്തിന് പ്രതിപക്ഷ നേതാവിന്‍റെ ഇടപെടലിലൂടെ വലിയ ആശ്വാസമാണ് ഉണ്ടായത്. ആശുപത്രി അധികൃതർ വരുത്തിയ ഗുരുതര വീഴ്ചയ്ക്ക് നഷ്ടപരിഹാരമെങ്കിലും വേണമെന്നാണ് ആവശ്യം. പാലക്കാട് പല്ലശനയിലെ ഒന്‍പത് വയസുകാരിയുടെ കുടുംബം കഴിയുന്നത് ടാർപായ വലിച്ചു കെട്ടിയ കൊച്ചു കൂരയിലാണ്.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
VD Satheesan Offers Help to Girl Who Lost Hand Due to Medical Negligence: Nine-year-old girl in Palakkad who had to have her hand amputated due to medical negligence, and how opposition leader V.D. Satheesan has offered to help by providing her with an artificial limb. |